3.17 കോടി രൂപയിലധികം വാർഷിക വരുമാനം ഉണ്ടെന്ന് അവകാശപ്പെട്ട് ലണ്ടനിലുള്ള ഇന്ത്യൻ ഇൻവെസ്റ്റ്മെന്റ് ബാങ്കർ. പിയൂഷ് മോങ്ക എന്ന ഇന്ത്യൻ ഡിജിറ്റൽ ക്രിയേറ്ററുടെ സാലറി സ്കെയിൽ എന്ന ഇൻസ്റ്റഗ്രാം പേജിലെ അഭിമുഖത്തിലാണ് ഇന്ത്യക്കാരനായ ഇൻവെസ്റ്റ്മെന്റ് ബാങ്കർ 300,000 പൗണ്ടിലധികം വാർഷിക വരുമാനം ഉണ്ടെന്ന് അവകാശപ്പെട്ടത്. എന്നാൽ കൃത്യമായ വരുമാന വിവരങ്ങൾ വീഡിയോയിൽ പറയുന്നില്ല. ഇത്ര ഉയർന്ന തുക നേടാൻ എങ്ങനെ സാധിക്കുന്നു എന്ന ചോദ്യത്തിന് മികച്ച വിദ്യാഭ്യാസവും കൃത്യതയുള്ള തീരുമാനങ്ങളുമാണ് അതിന് കാരണം എന്നാണ് ആളുടെ ഉത്തരം.
കമന്റ് ബോക്സിൽ നിരവധിയാളുകൾ ഇൻവെസ്റ്റ്മെന്റ് ബാങ്കറുടെ ഉയർന്ന വരുമാനത്തെ അഭിനന്ദിക്കുന്നു. എന്നാൽ കമന്റിൽ ചിലർ ഇത് ഊതിപ്പെരുപ്പിച്ചതാണെന്ന് വാദിക്കുന്നുമുണ്ട്. 35000 പൗണ്ടാണ് യുകെയിൽ ദേശീയ തലത്തിൽ ഇൻവെസ്റ്റ്മെന്റ് ബാങ്കറുടെ വരുമാനമെന്നും 300000 പൗണ്ട് എന്നത് ഊതിപ്പെരുപ്പിച്ചതാണെന്നുമാണ് ഇവരുടെ വാദം. യോജിച്ചും അല്ലാതെയുമുള്ള നിരവധി അഭിപ്രായ പ്രകടനങ്ങൾക്കൊപ്പം വീഡിയോ വൈറലായി. ഇൻസ്റ്റഗ്രാമിൽ മാത്രം വീഡിയോക്ക് 127000 വ്യൂസ് ആണ് ലഭിച്ചത്. മറ്റ് സമൂഹമാധ്യമങ്ങളിലും വീഡിയോ വൈറലാണ്.
An Indian investment banker in London claims an annual income of over ₹3.17 crore (£300,000) in a viral Instagram interview. The claim sparked debates, with some praising the achievement and others questioning its authenticity.