ആർട്ട് ഗ്യാലറി പോലുള്ള ഇടങ്ങളിൽ എയർ പ്യൂരിഫയർ പോലുള്ളവ വെയ്ക്കുന്നത് ചിലപ്പോൾ ഒരു അഭംഗിയായി മാറാം. ഈ സാഹചര്യത്തിലാണ് കാണാൻ ഭംഗിയുള്ളതും എന്നാൽ എയർ ക്വാലിറ്റി നിലനിർത്തുന്നതുമായ നിർമിതി എന്ന നിലയിൽ പർപ്പിൾ യാളിയുടെ ഡെക്കോറുകൾ ശ്രദ്ധ ആകർഷിക്കുന്നത്.

മരത്തിലും മറ്റ് ഇക്കോ ഫ്രണ്ട്‌ലി ഉൽപന്നങ്ങളിലും മനോഹരവും പരിസ്ഥിതി സൗഹാർദപരവുമായ കരകൗശല ഉത്പന്നങ്ങൾ നിർമിച്ച് വ്യത്യസ്തത തീർക്കുകയാണ് പർപ്പിൾ യാളി എന്ന ആർട്ട് ആൻഡ് ഡെക്കോർ ബ്രാൻഡ്. ആർക്കിടെക്റ്റും പ്രൊഡക്റ്റ് ഡിസൈനറുമായ ഗായത്രി അജിത്ത് എന്ന യുവ സംരംഭകയാണ് പർപ്പിൾ യാളിയുടെ സ്ഥാപക.

ആർട്ട് ആൻഡ് ഡെക്കർ ഉത്പന്നങ്ങളിൽ ശാസ്ത്രം കൂടി ഉൾക്കൊള്ളിക്കുന്നു എന്നതാണ് പർപ്പിൾ യാളിയുടെ പ്രത്യേകത എന്ന് ഗായത്രി പറയുന്നു. ഇത്തരത്തിൽ ആക്റ്റിവേറ്റഡ് ചാർക്കോൾ ഡെക്കോർ ഉത്പന്നങ്ങളിൽ ഉൾക്കൊള്ളിക്കുന്ന രീതിയാണ് പർപ്പിൾ യാളിയുടെ ഏറ്റവും സവിശേഷ ഉത്പന്നം. വായു മലിനമാക്കുന്ന പദാർത്ഥങ്ങൾ ആക്റ്റിവേറ്റഡ് ചാർക്കോൾ വലിച്ചെടുക്കും. ഇതിലൂടെ എയർ ക്വാലിറ്റി മികച്ചതായി നിലനിർത്താൻ തങ്ങളുടെ ഡെക്കോർ കം എയർ പ്യൂരിഫൈറിനു കഴിയും എന്നാണ് ഗായത്രിയുടെ അവകാശവാദം. ഇങ്ങനെ ആർട്ട് ഇന്സ്റ്റലേഷനിലൂടെ എയർ ക്വാലിറ്റി വർധിപ്പിക്കാനും സാധിക്കുന്നു.

10X7 ഫീറ്റുള്ള തുമ്പിയാണ് ഇവർ ഇത്തരത്തിൽ ആക്റ്റിവേറ്റഡ് ചാർകോൾ കൂടി ഉൾക്കൊള്ളിച്ച് നിർമിച്ച പ്രധാന ഡെക്കോർ. പൂർണമായും കൈകൊണ്ട് നിർമിക്കുന്ന പർപ്പിൾ യാളി ഉത്പന്നങ്ങൾക്കു പിന്നിൽ കരകൗശല കലാകാരൻമാരെ ഉയർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യവും ഉണ്ട്. മരം, മുള, ചിരട്ട തുടങ്ങിയവ ഉപയോഗിച്ചാണ് പർപ്പിൾ യാളി കരകൗശല വസ്തുക്കൾ ഉണ്ടാക്കുന്നത്.

ചില ശിൽപങ്ങളിൽ പിച്ചളയും ഉപയോഗിക്കുന്നു. കോവളത്ത് അടുത്തിടെ സമാപിച്ച ഹഡിൽ ഗ്ലോബൽ സംരംഭക മീറ്റിലെ പ്രധാന ആകർഷണം കൂടിയായിരുന്നു പർപ്പിൾ യാളിയുടെ ചാർക്കോൾ ആക്റ്റിവേറ്റഡ് തുമ്പി അടക്കമുള്ള നിർമിതികൾ.

Discover Purple Yali, an eco-friendly art and decor brand by Gayathri Ajith, blending science with art through activated charcoal designs that purify air while enhancing aesthetics.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version