ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വം എന്ന തത്വത്തിന്റെ ഏറ്റവും വലിയ പ്രതീകമാണ് കേരളം. വിഷുവും ക്രിസ്മസും പെരുന്നാളും മലയാളികൾക്ക് എല്ലാവരുടേയും ആഘോഷമാണ്. ആഘോഷ സീസണിൽ കേരളത്തിൽ എവിടേക്കെങ്കിലും ടൂർ പോയാൽ അതിലും പൊളിക്കും. അത്തരത്തിൽ ഈ വരുന്ന ക്രിസ്മസ്സിന് കേരളത്തിൽ സന്ദർശിക്കാവുന്ന പ്രധാന സ്ഥലങ്ങൾ നോക്കാം.
കൊച്ചി
പോർച്ചുഗീസ് കാലം മുതലുള്ള ആരാധനാലയങ്ങൾ കൊണ്ട് സമ്പന്നമാണ് കൊച്ചി. ഇത് കേരളത്തിലെ ക്രിസ്മസ് ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായി കൊച്ചിയെ മാറ്റുന്നു. ആരാധനകൾ മാത്രമല്ല കേക്കും വൈനും ഭക്ഷണവും കൊണ്ട് കൊച്ചിയിലെ ക്രിസ്മസ് ആഘോഷം വേറെ വൈബാണ്.
കോവളം
ക്രിസ്മസ് കാലത്തെ കോവളം കാണേണ്ട കാഴ്ച തന്നെയാണ്. കടൽത്തീരത്തെ ജനസാന്ദ്രമാക്കുന്ന ബീച്ച് കാർണിവലുകളും മറ്റ് ആഘോഷങ്ങളും കോവളത്തെ ക്രിസ്മസ് ഹരമാക്കുന്നു.
കൊല്ലം
ജില്ലയിലെ മത്സ്യബന്ധന തൊഴിലാളികൾക്കിടയിലുള്ള ക്രിസ്മസ് ആഘോഷം വേറിട്ട അനുഭവമാണ്. ക്രിസ്മസിന് പ്രത്യേകമുള്ള ബോട്ടിങ്ങും സെന്റ് തോമസ് പള്ളിയിലെ ആഘോഷങ്ങളുമെല്ലാം കൊല്ലത്തെ ക്രിസ്മസ് രാത്രി അവിസ്മരണീയമാക്കും.
മൂന്നാർ
തേയിലത്തോട്ടങ്ങൾക്കൊപ്പം പള്ളികൾ കൊണ്ടും പ്രശസ്തമാണ് മൂന്നാർ. മൗണ്ട് കാർമൽ ബസിലിക്ക മുതൽ നിരവധി ആരാധനാലയങ്ങളിലെ ക്രിസ്മസ് ആഘോഷം മൂന്നാറിന്റെ പ്രകൃതി ഭംഗി കൂടി ചേരുമ്പോൾ വശ്യമനോഹരമാകും.
തിരുവനന്തപുരം
തിരിവനന്തപുരത്തെ ക്രിസ്മസ് ഷോപ്പിങ് മാമാങ്കം കൂടിയാണ്. നിരവധി കാർണിവലുകളും അതിലെ കച്ചവടങ്ങളും കൊണ്ട് തലസ്ഥാന നഗരി ക്രിസ്മസിനെ പൊടിപൂരമാക്കുന്നു.
Celebrate the festive season in Kerala this Christmas! From the vibrant streets of Kochi to beach carnivals in Kovalam, discover top destinations for a magical holiday experience.