വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിന്നുള്ള റോഡ് മാർഗമുള്ള ചരക്ക് ഗതാഗതം ജനുവരിയിൽ ആരംഭിക്കും. ഇതിന്റെ ഭാഗമായി 40 അടിയുള്ള കണ്ടെയ്നർ ട്രെയിലറുകളിൽ ഡമ്മി കാർഗോ വെച്ചുള്ള ട്രയൽ റൺ നടത്തിയതായി തുറമുഖ അധികൃതർ അറിയിച്ചു.
തുറമുഖത്തെ ദേശീയപാത 66ലേക്ക് സർവീസ് റോഡ് വഴി ബന്ധിപ്പിക്കുന്ന ഇടക്കാല റൂട്ടിലാണ് ട്രെയിലറുകൾ പരീക്ഷിച്ചത്. അപ്രോച്ച് റോഡ് നിർമാണം പൂർത്തിയാകുമ്പോൾ റോഡ് ഗതാഗതം പൂർണമായും പ്രവർത്തനക്ഷമമാകും. അടുത്ത മാസം തന്നെ റോഡ് വേ ചരക്ക് ഗതാഗതം ആരംഭിക്കുമെന്ന് ഉറപ്പാക്കാൻ അദാനി ഗ്രൂപ്പും വിഐഎസ്എല്ലും ഊർജിത ശ്രമത്തിലാണ്. കസ്റ്റംസ് ചെക്പോസ്റ്റുകളും മറ്റ് സൗകര്യങ്ങളും അടക്കമുള്ളവ പ്രവർത്തനക്ഷമമാക്കും.
അതേസമയം റോഡ് വഴിയുള്ള ചരക്ക് ഗതാഗതത്തിനു പുറമേ ചരക്കുനീക്കം കൂടുതൽ കാര്യക്ഷമമാക്കാൻ കണ്ടെയ്നർ റെയിൽ ടെർമിനൽ കൂടി വേണം എന്നും ആവശ്യമുയർന്നിട്ടുണ്ട്.
നേമത്തോ ബാലരാമപുരത്തോ ഇതിനായി താൽക്കാലിക റെയിൽ ടെർമിനൽ കൊണ്ടുവരണം എന്നാണ് ആവശ്യം. നേരത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷന് സമീപം സ്ഥിരം കണ്ടെയ്നർ യാർഡ് സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ റെയിൽവേയ്ക്ക് 206 കോടി രൂപ അനുവദിച്ചിരുന്നു.
Road freight traffic from Vizhinjam International Port is set to begin in January with interim routes tested successfully. Efforts are underway to ensure seamless connectivity via road and demands for a container rail terminal gain momentum