ഇന്ത്യയിലെ ആദ്യത്തെ  ക്രിസ്മസ് കേക്ക് ഉണ്ടായതെവിടെയെന്നറിയാമോ. മറ്റൊരിടത്തേക്കും പോകേണ്ട. ഇവിടെ കേരളത്തിന് തന്നെയാണാ അഭിമാന നേട്ടം.  ഒരു സംരംഭകന്റെ സ്റ്റാർട്ടപ്പായിരുന്നു  ആദ്യത്തെ ക്രിസ്മസ് കേക്കും ആ ബേക്കറിയുംതലശ്ശേരിയിലാണ് ആദ്യമായി  ക്രിസ്മസ് കേക്ക്  ബെയ്ക് ചെയ്തെടുത്തത്.



സായിപ്പ് ലണ്ടനിൽ നിനുംകൊണ്ട് വന്ന ഒരു കഷ്ണം മധുരപലഹാരം രുചിച്ചു നോക്കാൻ തലശ്ശേരിയിലെ ഒരു ബേക്കറി  നടത്തിപ്പുകാരനോട് ആവശ്യപ്പെട്ടു.  അങ്ങനെ ആ രുചിയുടെ കൂട്ടുകൾ തന്റെ നാവു കൊണ്ട് തേടിപ്പിടിച്ചു ആ നടത്തിപ്പുകാരൻ സായിപ്പിന്റെ  ആഗ്രഹം അങ്ങ് സാധിച്ചു കൊടുത്തു. സായിപ്പ് പറഞ്ഞു എക്സലന്റ് എന്ന്.  അങ്ങനെ ചരിത്രത്തിൽ ആ മലയാളി സംരംഭകൻ ഇടം തേടി,ഇന്ത്യയിലെ ആദ്യ ക്രിസ്മസ് കേക്ക് തയാറാക്കിയതിനു.  അതും  144 വർഷം മുമ്പ്. തോട്ടം ഉടമയായ ബ്രിട്ടീഷുകാരന്‍ മര്‍ഡോക് ബ്രൗണാണ് മമ്പാലി ബാപ്പുവിനെ ചരിത്രത്തിലേക്ക് കൈപിടിച്ച് കയറ്റിയത്



ഇന്ത്യയിലെ ആദ്യകാല സംരംഭകൻ മമ്പള്ളി  ബാപ്പു 1883 ഡിസംബര്‍ 20 ന് തലശ്ശേരിയിലെ റോയല്‍ ബിസ്കറ്റ് ഫാക്ടറിയിലാണ് ആദ്യത്തെ ക്രിസ്മസ് കേക്ക് തയാറാക്കിയത്. അവിടെ നിന്നുമിന്നുവരെ ക്രിസ്മസ് കാലത്തെ കേക്കിനു പ്രത്യേക രുചിയും ആരാധകരുമാണ്. കേക്കിൻ്റെ പാരമ്പര്യം  തലമുറ കൈമാറി ഇപ്പോഴും തലശ്ശേരിയില്‍ കാത്തുസൂക്ഷിക്കപ്പെടുന്നു.  ഇന്നുമുണ്ട്  മമ്പള്ളിസ് റോയൽ ബിസ്ക്കറ്റ് ഫാക്ടറി – ested 1880 എന്ന പ്രൗഢിയോടെ  നൂറ്റാണ്ടു മുമ്പത്തെ ആ കേക്ക് ഫാക്ടറി. ഇന്നത്തെ മമ്പള്ളി ബാപ്പുവിന്റെ ഇന്നത്തെ തലമുറയും പേരെടുത്തത് ക്രിസ്മസ് കേക്ക് തയാറാക്കി തന്നെയാണ്.



 കേക്കിൻ്റെ പിറവി സംബന്ധിച്ച്‌ ചരിത്രരേഖകള്‍ ഒന്നുമില്ല. എന്നാല്‍ ഇന്ത്യയിലെ ആദ്യ കേക്കിൻ്റെ ചരിത്രം ലോകമെങ്ങും പ്രശസ്തമാണ്. മമ്പള്ളി  ബാപ്പുവിൻ്റെ കരവിരുതില്‍ തലശ്ശേരിയിലെ റോയല്‍ ബിസ്കറ്റ് ഫാക്ടറിയിലാണ് ആദ്യത്തെ കേക്കിൻ്റെ ഉത്ഭവം. കേക്കിൻ്റെ രുചിയും വൈഭവവും തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാർ കേക്ക് മാഹാത്മ്യം ലോകത്തിന് മുന്നിലേക്ക് കൊണ്ട് ചെന്നു . തലശ്ശേരിയില്‍ പിറന്ന് മമ്പള്ളിയുടെ ക്രിസ്മസ് കേക്ക്  മലബാറിലും തിരുവിതാംകൂറിലും ഉൾപ്പടെ നാടെങ്ങും  പടർന്നു.



1883 ല്‍ അഞ്ചരകണ്ടിയിലെ തോട്ടം ഉടമയായ ബ്രിട്ടീഷുകാരന്‍ മര്‍ഡോക് ബ്രൗണാണ് ബാപ്പുവിനോട് ആദ്യമായി കേക്ക് ഉണ്ടാക്കാന്‍ ആവശ്യപ്പെടുന്നത്. ഇംഗ്ലണ്ടില്‍ നിന്നും കൊണ്ടുവന്ന ഒരു കേക്ക് ബാപ്പുവിന് രുചിക്കാന്‍ കൊടുത്ത് അതുപോലെ ഒന്ന് തനിക്ക് വേണ്ടി ഉണ്ടാക്കാന്‍ സായിപ്പ് ആവശ്യപ്പെട്ടു. അങ്ങനെ 1883 ഡിസംബര്‍ 20ന് ബാപ്പു തൻ്റെ രുചി കൂട്ടില്‍ കേക്കുണ്ടാക്കി. കേക്ക് കഴിച്ച സായിപ്പ് ‘എക്സെലന്‍റ്’ എന്ന് പറഞ്ഞ് ബാപ്പുവിനെ അഭിനന്ദിച്ചു. അങ്ങനെ ആദ്യമായി ഒരു ഇന്ത്യക്കാരന്‍ കേക്ക് ഉണ്ടാക്കി.

ഇന്ത്യയിലെ കേക്കിന്റെ ചരിത്രം അവിടെ തുടങ്ങുന്നു. പിന്നീടിന്നു വരെ  ലക്ഷക്കണക്കിന് മലയാളി സംരംഭകരാണ് പലതരത്തിലുള്ള കേക്കുകൾ , പല രുചിഭേദങ്ങളുള്ള കേക്കുകൾ ഒക്കെ മലയാളിക്ക് പരിചയപ്പെടുത്തിയത്.  കാലം മാറിയപ്പോള്‍ കേക്കിൻ്റെ രൂപവും ഭാവവും മാറി.



ഇത്തവണ വ്യത്യസ്തമായ കേക്കുകള്‍ പരിചയപ്പെടുത്തുകയാണ് മമ്പള്ളിസ് റോയൽ ബിസ്ക്കറ്റ് ഫാക്ടറി . 600 രൂപ മുതല്‍ ആരംഭിക്കുന്ന പലതരം കേക്കുകള്‍, ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാൻ എത്തിയിരിക്കുന്നു. ആല്‍മണ്ട് ബബിള്‍, ഫെറെറോ റോച്ചർ, വൈറ്റ് ഫോറസ്റ്റ്, റെഡ് വെല്‍വറ്റ്, ബ്ലാക്ക് ഫോറസ്റ്റ് തുടങ്ങി വിവിധതരത്തിലും രുചികളിലും രൂപത്തിലുമുള്ള കേക്കുകള്‍ ഇവിടെ  തയ്യാറായി കഴിഞ്ഞിരിക്കുന്നു.  
പ്രാധാന്യത്തില്‍ ഒട്ടും കുറവില്ലാതെ പ്ലം കേക്കുകളും,  മാർബിള്‍ കേക്കും ഐസിങ് കേക്കും, അതില്‍ തന്നെ ഒട്ടനവധി പരീക്ഷണങ്ങളും ഒക്കെ മമ്പള്ളീസിന്റെ പ്രത്യേകതയാണ്.


ലോകത്തിലെ ഏറ്റവും നീളം കൂടിയ കേക്ക് ഉണ്ടാക്കിയ റെക്കോർഡും കേരളം കൊണ്ടുവന്നത് ആദ്യ കേക്കിൻ്റെ പാരമ്ബര്യ തുടർച്ചയായാണ്.  144 വർഷങ്ങള്‍ക്കിപ്പുറവും കേക്ക് പെരുമയിൽ  മമ്പള്ളിയുടെ ‌മുന്നിട്ട് തന്നെ നിൽക്കുന്നു.

Discover the story of Mambally Bapu, the entrepreneur behind India’s first Christmas cake, baked in Thalassery in 1883. Learn about Kerala’s rich cake tradition and how it continues to evolve.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version