ഫ്ലൈയിങ് ടാക്സിയുമായി അബുദാബി

2025ഓടെ ലോകത്തിലെ ആദ്യ ഫ്ലൈയിങ് ടാക്സി സേവനം ആരംഭിക്കാൻ യുഎഇ തലസ്ഥാനമായ അബുദാബി. നഗരഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കുന്ന സുപ്രധാന പദ്ധതി അടുത്ത വർഷം അവസാനത്തോടെ തുടക്കം കുറിക്കും. അബുദാബി ഭരണകൂടവും യുഎസ് ആസ്ഥാനമായുള്ള ആർച്ചർ ഏവിയേഷനും ചേർന്നാണ് ഫൈയിങ് ടാക്സി പദ്ധതി നടപ്പാക്കുന്നത്. ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ് (eVTOL) എയർക്രാഫ്റ്റുകളാണ് ഇതിനായി ഉപയോഗിക്കുക. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ വാണിജ്യ തലത്തിൽ ഫ്ലൈയിങ് ടാക്സികൾ കൊണ്ടുവരുന്ന ആദ്യ നഗരമായി അബുദാബി മാറും.

ആർച്ചറിന്റെ eVTOL എയർക്രാഫ്റ്റിന്റെ മിഡ്നൈറ്റ് എന്ന മോഡലാണ് പദ്ധതിക്ക് ഉപയാഗിക്കുക. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വെർടിപോർട്ടുകളിലേക്ക് ഈ എയർക്രാഫ്റ്റ് വഴി യാത്രക്കാരെ എത്തിക്കും.

വൈദ്യുതോർജ്ജം ഉപയോഗിച്ച് ഭൂമിയിൽ നിന്നുയരാനും വായുവിൽ പറക്കാനും കുത്തനെ ലാൻഡ് ചെയ്യാനും പറ്റുന്ന ഈ വാഹനങ്ങളിൽ നാല് പേർക്ക് സഞ്ചരിക്കാം. പദ്ധതിയുടെ പരീക്ഷണപ്പറക്കൽ ഉടനുണ്ടാകും. ഇതിനു ശേഷം പദ്ധതിയുടെ യഥാർത്ഥ ലോഞ്ച് 2025 അവസാനത്തോടെ നടത്താനാണ് തീരുമാനം.

Discover Abu Dhabi’s ambitious plan to launch the world’s first flying taxi service by 2025, featuring Archer Aviation’s electric Midnight eVTOL aircraft. Learn about its eco-friendly benefits, reduced travel times, and futuristic urban mobility vision.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version