ശരവേഗത്തിൽ പായുന്ന ബോളിങ് കൊണ്ട് പ്രസിദ്ധനാണ് പാകിസ്താൻ മുൻ പേസർ ശുഐബ് അക്തർ. സമ്പാദ്യത്തിലും മുൻപന്തിയിലെത്തുകയാണ് തന്റെ ലക്ഷ്യമെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോൾ. അടുത്തിടെ ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പാകിസ്താനിലെ ചുരുക്കം ബില്യണേർസിൽ (യുഎസ് ഡോളർ അനുസരിച്ച്) ഒരാളാവുകയാണ് തന്റെ ലക്ഷ്യമെന്ന് താരം പറഞ്ഞത്.
2011ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച അക്തർ ക്രിക്കറ്റ് കമന്ററി രംഗത്ത് ഇപ്പോഴും സജീവ സാന്നിദ്ധ്യമാണ്.
ഇതിനു പുറമേ റിയൽ എസ്റ്റേറ്റ് മേഖലയാണ് താരത്തിന്റെ ആസ്തി വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. നിരവധി മാധ്യമ റിപ്പോർട്ടുകൾ പ്രകാരം 15 മില്യൺ ഡോളറാണ് അക്തറിന്റെ ഇപ്പോഴത്തെ ആസ്തി. നിരവധി ബ്രാൻഡുകളുടെ ഐക്കൺ താരമെന്ന നിലയിലും അക്തർ വൻ തുക സമ്പാദിക്കുന്നു.
നിരവധി റെസ്റ്റോറന്റ് സംരംഭങ്ങളിലും താരത്തിന് നിക്ഷേപമുണ്ട്. 1997 മുതൽ 2011 വരെ നീണ്ടു നിന്ന അന്താരാഷ്ട്ര കരിയറിൽ അക്തർ 400ലധികം വിക്കറ്റുകൾ നേടി.
Explore Shoaib Akhtar’s journey from cricket legend to aspiring billionaire. Learn about his $15 million net worth, business ventures, family life, and world records.