വയനാട് ദുരന്ത പുനരധിവാസത്തിനായി ടൗൺഷിപ്പ് നിർമിക്കാൻ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി ലാൻഡ് അക്വിസിഷൻ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാനാണ് ഹൈക്കോടതി നിർദേശം. ഹാരിസൺസ് മലയാളം ലിമിറ്റഡിന്റേയും എൽസ്റ്റോൺ ടീ എസ്റ്റേറ്റ് ലിമിറ്റഡിന്റേയും ഹർജികൾ തള്ളിയാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി.

എസ്റ്റേറ്റിന്റെ കൈവശമുള്ള ഭൂമിയുടെ ഒരു ഭാഗം വയനാട്ടിലെ ഉരുൾപൊട്ടലിൽ രക്ഷപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള പുതിയ ടൗൺഷിപ്പുകൾ സ്ഥാപിക്കുന്നതിനായി ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാറിന്റെ തീരുമാനമാണ് കേരള ഹൈക്കോടതി ശരിവെച്ചത്. വൈത്തിരിയിലെ ഹാരിസൺസ് മലയാളം ലിമിറ്റഡിൻ്റെ നെടുമ്പാല എസ്റ്റേറ്റിൻ്റെ കൈവശമുള്ള ഭൂമിയിൽ നിന്ന് 65.41 ഏക്കറും കൽപറ്റ പുൽപ്പാറയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ നിന്ന് 78.73 ഏക്കറും ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് എസ്റ്റേറ്റ് ഉടമകൾ സമർപ്പിച്ച റിട്ട് ഹർജികൾ പരിഗണിക്കവേയാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്.

Kerala High Court allows the state government to acquire estate land for the construction of a rehabilitation township for victims of the Chooralmala-Mundakkai landslide disaster in Wayanad.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version