രാജ്യതലസ്ഥാനത്തേയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളേയും വലയ്ക്കുന്ന ഒന്നാണ് അന്തരീക്ഷ മലിനീകരണവും അതുകൊണ്ടുള്ള പ്രശ്നങ്ങളും. ഇതിന് പരിഹാരമായി എത്തിയിരിക്കുകായാണ് ഹരിയാന ആസ്ഥാനമായുള്ള Atovio എന്ന സ്റ്റാർട്ടപ്പ്. ഭാരം കുറഞ്ഞതും എന്നാൽ ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കുന്നതുമായ പോർട്ടബിൾ എയർ പ്യൂരിഫൈറുകളായ Atovio Pebble നിർമിച്ചാണ് കമ്പനി ശ്രദ്ധയാകർഷിക്കുന്നത്. അടുത്തിടെ ശശി തരൂർ എംപി അട്ടോവിയോ പെബ്ബിൾ ധരിച്ചെത്തിയതും വാർത്തകളിൽ നിറഞ്ഞിരുന്നു.
ആയാസരഹിതമായി ശ്വസിക്കാനും അതിലൂടെ ആരോഗ്യപ്രദമായ ജീവിതം നയിക്കാനും വെയറബിൾ എയർ പ്യൂരിഫൈറായ പെബ്ബിളിലൂടെ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇൻഡോർ ഐഐഎമ്മിൽ നിന്നും പഠിച്ചിറങ്ങിയ അൻമയ് ഷഹ്ലോട്ട്, ഐഐടി കാൺപൂരിലെ സിദ്ധാർത്ഥ് ഗോയൽ, അദിതി അഗർവാൾ എന്നിവർ ചേർന്നാണ് 2024ൽ അട്ടോവിയോ സ്ഥാപിച്ചത്. ഇന്ന് വിപണിയിലുള്ള മിക്ക എയർ പ്യൂരിഫൈറുകളും ഒന്നെങ്കിൽ ഭാരം കൂടിയതോ അതല്ലെങ്കിൽ ഇന്ത്യൻ സാഹചര്യങ്ങൾക്ക് ചേരാത്തതോ ആണ്. ഈ പോരായ്മയാണ് ഇത്തരത്തിൽ ഭാരം കുറഞ്ഞ എയർ പ്യൂരിഫൈറുകൾ നിർമിക്കാൻ ഇവരെ പ്രേരിപ്പിച്ചത്. എവിടെയും എപ്പോഴും ശുദ്ധ വായു ലഭ്യമാക്കുക എന്നതാണ് കമ്പനിയുടെ ആപ്തവാക്യം.
നിരവധി ഗവേഷണങ്ങൾക്ക് ഒടുവിലാണ് ഇവർ അട്ടോവിയോ പെബ്ബിൾ നിർമിച്ചത്. 2024 നവംബറിലാണ് ഉത്പന്നം ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. നൂതന സാങ്കേതിക വിദ്യയായ ആനിയൺ ടെക്നോളജി ഉപയോഗിച്ചാണ് പെബ്ബിൾ പ്രവർത്തിക്കുന്നത്. ഈ സാങ്കേതികവിദ്യ വായുവിനെ എളുപ്പത്തിൽ മലിനീകരണ മുക്തമാക്കുന്നു. കാൺപൂർ ഐഐടി പ്രൊഫസർ എൻ.എൻ. ത്രിപാഠിയുടെ മേൽനോട്ടത്തിലായിരുന്നു പെബ്ബിളിന്റെ നിർമാണം. മലിനീകരണം സംബന്ധിച്ച് കേന്ദ്ര ഗവൺമെന്റിന്റെ പ്രത്യേക ഉപദേഷ്ടാവ് കൂടിയാണ് ത്രിപാഠി.
35 ക്യൂബിക് ഫീറ്റിനുള്ളിലെ വായു 90 ശതമാനത്തോളം ശുദ്ധീകരിക്കാൻ അട്ടോവിയോ പെബ്ബിളിനാകും. 30 മിനിറ്റ് സമയം കൊണ്ടാണ് ഈ ശുദ്ധീകരണം സാധ്യമാകുക. ആനിയൺ സാങ്കേതികവിദ്യ ഉപയോഗിച്ച് പിഎം 2.5, വൈറസ്, ബാക്റ്റീരിയ തുടങ്ങിയവ ശുദ്ധീകരിക്കാനാകും എൻന്ന് കമ്പനി പറയുന്നു. എയർ പ്യൂരിഫൈർ ഓണാക്കുന്നതോടെ ലക്ഷണക്കിന് ആനിയണുകൾ പുറംതള്ളിയാണ് ഇത് സാധ്യമാകുന്നത്. പെബ്ബിളിനു പുറമേ ഒയാസിസ് എന്ന വർക്സ്പേസ് എയർ പ്യൂരിഫൈറും കമ്പനി വിപണിയിലെത്തിക്കുന്നുണ്ട്. സിടെപ്പ് ചാർജർ ഉപയോഗിച്ച് ചാർച്ച് ചെയ്യാവുന്ന എയർ പ്യൂരിഫൈറുകളാണ് ഇവ.
ഐഐടി നാഷണൽ എയ്റോസോൾ ഫസിലിറ്റി അംഗീകാരമുള്ള അട്ടോവിയോ ഉത്പന്നങ്ങൾ ശശി തരൂരിന് പുറമേ സാവിത്രി ജിൻഡാൽ, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം ഷമിക രവി, ലൂക്ക് കൗട്ടിഞ്ഞോ തുടങ്ങിയവരും ഉപയോഗിക്കുന്നു.
Discover Atovio, the innovative Indian startup tackling air pollution with portable air purifiers like The Pebble and The Oasis. Built with advanced anion technology, these Made-in-India products ensure cleaner air wherever you go.