200ലേറെ മലയാള ചിത്രങ്ങള്‍ തീയറ്ററിലെത്തിയ 2024 ൽ   നിര്‍മാതാവിന് മുടക്കുമുതല്‍ തിരിച്ചു കൊടുത്ത ചിത്രങ്ങളുടെ എണ്ണം വെറും 30ല്‍ താഴെ. വന്നതിലേറെയും ഒരാഴ്ച പോലും തീയറ്ററില്‍ ഓടാതെ മറയുകയും ചെയ്തു. തീയേറ്റർ കളക്‌ഷനുകളെയും, നിര്മാതാക്കളെയും സാമ്പത്തികമായി തകർത്തു മുന്നേറിയ OTT   പ്ലാറ്റ്ഫോമുകൾ ഇപ്പോൾ  കിതക്കുകയാണ് . ഒട്ടുമിക്ക ഒ.ടി.ടി കമ്പനികളും പേ പെര്‍ വ്യൂസ് എന്ന നിലയിലേക്ക് മാറിയിട്ടുണ്ട്. ഇതോടെ OTT വിപണി ലക്ഷ്യമിട്ടു അണിയറയിലൊരുങ്ങുന്ന ചിത്രങ്ങളുടെ ഭാവിയും തുലാസിലായി. അങ്ങനെ പ്രതീക്ഷ കെടുത്തി 2024 വിടപറയുമ്പോൾ പുതിയ പ്രതീക്ഷകളിലേക്കു വിരൽ ചൂണ്ടുകയാണ് 2025. ഇനിയുള്ള പ്രതീക്ഷ  2025 ലെ തീയേറ്റർ റിലീസുകൾ മാത്രമായിരിക്കും.

OTT പ്ലാറ്റ്‌ഫോമുകള്‍ നേരത്തെ നൽകിയിരുന്ന വിപണി മൂല്യത്തിൽ തങ്ങളുടെ മൂല്യം വർധിപ്പിച്ച  സൂപ്പര്‍താരങ്ങളടക്കം പ്രതിഫലം നിജപ്പെടുത്താന്‍ തയാറായില്ലെങ്കില്‍ മലയാള സിനിമ വലിയ പ്രതിസന്ധിയിലേക്ക് പോകുമെന്ന് നിർമാതാക്കൾ സൂചന നൽകുന്നു.
OTT പ്ലാറ്റ്‌ഫോമുകള്‍ ഏത് ചിത്രമിറക്കിയാലും നല്ലതോ മോശമോ എന്നു നോക്കാതെ കോടികള്‍ വാരിയെറിഞ്ഞാണ് OTT റൈറ്റ്‌സ് സ്വന്തമാക്കിയിരുന്നത്.

OTT റിലീസിംഗിന് മാത്രമായി ചിത്രങ്ങളെടുക്കുന്നതു പോലും ബിഗ് ബജറ്റ് ചിത്രങ്ങളെ മീഡിയം ബജറ്റിലേക്കൊതുക്കിയെന്നത് ഒരു കാര്യം. എന്നാൽ വിപണിമൂല്യം കൈവിട്ടു പോയതോടെ ഒ.ടി.ടി കമ്പനികള്‍ക്ക് മലയാള സിനിമ നഷ്ടക്കച്ചവടമായി മാറി. സൂപ്പര്‍ താരചിത്രങ്ങള്‍ പോലും ഒ.ടി.ടിയില്‍ വിറ്റുപോകാത്ത അവസ്ഥയാണ് നിലവിലുള്ളത്. മുമ്പ് 8-10 കോടി രൂപ കിട്ടിയിരുന്ന മുന്‍നിര നായകന്മാരുടെ ചിത്രങ്ങളുടെ ഒ.ടി.ടി വില്പന നടക്കുന്നത് 50-75 ലക്ഷം രൂപയ്ക്കാണ്. അടുത്ത വര്‍ഷം ഈ തുക പോലും കിട്ടില്ലെന്നാണ് സിനിമ മേഖലയിലുള്ളവര്‍ പറയുന്നത്. മലയാളം സിനിമയില്‍ നിന്ന് കാര്യമായ വരുമാനം ഒ.ടി.ടി കമ്പനികള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് കണക്കുകള്‍ പറയുന്നത്.

ഇതിനിടയിലാണ് OTT  നയങ്ങൾ മാറി മറിഞ്ഞത്. ഒട്ടുമിക്ക ഒ.ടി.ടി കമ്പനികളും പേ പെര്‍ വ്യൂസ് എന്ന നിലയിലേക്ക് മാറി . മുമ്പ് ഒരു തുകയിട്ട് ചിത്രത്തിന്റെ അവകാശം നേടുന്നതായിരുന്നു രീതി. ഇപ്പോള്‍ വരുമാനം പങ്കിടുന്ന രീതിയിലാണ് കാര്യങ്ങള്‍. വളരെ സുതാര്യമായ ഒ.ടി.ടിയില്‍ റിലീസാകുന്ന ചിത്രങ്ങള്‍ തൊട്ടടുത്ത മണിക്കൂറില്‍ തന്നെ ടെലിഗ്രാം അടക്കമുള്ള പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാകുന്ന അവസ്ഥയാണ്.
അതുകൊണ്ട് തന്നെ ഒ.ടി.ടിയില്‍ സിനിമ കാണുന്നവരുടെ എണ്ണവും കുറഞ്ഞു.

മലയാള ചിത്രങ്ങള്‍ക്കായി കൂടുതല്‍ തുക മാറ്റിവച്ച ഒ.ടി.ടി പ്ലാറ്റ്‌ഫോമായിരുന്നു ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാര്‍. ഡിസ്‌നി ഹോട്ട്‌സ്റ്റാറിന്റെ തലപ്പത്തുണ്ടായിരുന്ന മലയാളികള്‍ക്ക് സ്ഥാനചലനം സംഭവിച്ചതോടെ കാര്യങ്ങൾ മാറി മറിഞ്ഞു.  റിലയന്‍സിന്റെ കമ്പനി ജിയോയുമായി  ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാര്‍ ലയിച്ചതോടെ മലയാള സിനിമയ്ക്കായി ഇനി എത്ര ബജറ്റ് പുതിയ സംയുക്ത സംരംഭം മാറ്റിവയ്ക്കുമെന്നതിലും സിനിമാ വിപണി പ്രതീക്ഷ നഷ്ടപ്പെടാതെ കാത്തിരിക്കുകയാണ്.

  രാജ്യത്തെ ഒ.ടി.ടി സിനിമ വരുമാനത്തിന്റെ രണ്ടു ശതമാനം മാത്രമാണ് മലയാള സിനിമയുടെ സംഭാവന. തമിഴ്, തെലുങ്ക് സിനിമകളുടെ സംപ്രേക്ഷണ അവകാശത്തിന് കൂടുതല്‍ തുക മുടക്കുന്നത് പാന്‍ ഇന്ത്യന്‍ അടിസ്ഥാനത്തില്‍ കമ്പനികള്‍ക്ക് കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്നു. മലയാള സിനിമയ്ക്ക് ഇതര ഭാഷകളില്‍ വലിയ സ്വീകാര്യത ലഭിക്കുന്നില്ലെന്നതും വസ്തുതയാണ്.

ഇനി ബാക്ക് റ്റു തീയേറ്റേഴ്സ്.
റിലീസാകുന്ന  സിനിമകളുടെ എണ്ണത്തില്‍ 2025 പ്രതീക്ഷയുടെ  വര്‍ഷമായി മാറുമെന്നാണ്  വിലയിരുത്തല്‍.  വർഷാന്ത്യം ക്രിസ്മസ് ചിത്രങ്ങളായി റിലീസിനെത്തിയ റൈഫിള്‍ ക്ലബ്, മാര്‍ക്കോ, ഇ.ഡി എന്നീ ചിത്രങ്ങള്‍ ഭേദപ്പെട്ട കളക്ഷന്‍ നേടുന്നുണ്ട്.   നവംബറിലെത്തിയ സൂക്ഷ്മദര്‍ശിനി, ഹലോ മമ്മി, സ്വര്‍ഗം എന്നീ ചിത്രങ്ങളും മുടക്കുമുതല്‍ തിരിച്ചുപിടിച്ചിരുന്നു. ഈ ട്രെൻഡ് പുതുവര്ഷത്തിലും തളരാതെ മുന്നോട്ടു പോകുമെന്ന കണക്കുകൂട്ടലാണ് കേരളത്തിന്. 

As OTT platforms struggle in 2024 with declining revenues from Malayalam films, producers express concerns about the industry’s future. The hope for Malayalam cinema now rests on theatrical releases in 2025.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version