അത്യാഢംബര സൗകര്യങ്ങളോടെ താജ് കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു.
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (CIAL) പുതിയ വികസന സംരംഭമായ താജ് കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ആണ് പ്രവർത്തനമാരംഭിച്ചത്. ദക്ഷിണേന്ത്യയിലെ വ്യോമയാന ഹബ്ബായി മാറാനുള്ള കൊച്ചി എയർപോർട്ടിന്റെ കുതിപ്പിന് പകിട്ടേകുന്നതും വിമാനത്താവള അനുബന്ധ സേവനങ്ങളുടെ നിലവാരത്തിന് പ്രൗഢിയേകുന്നതുമാണ് താജ് ഹോട്ടലിന്റെ വരവ്.
താജ് ക്ലബ് ലോഞ്ച്, റൺവേയും പ്രകൃതിഭംഗിയും കാഴ്ചയൊരുക്കുന്ന 111 മുറികൾ, പ്രസിഡൻഷ്യൽ സ്യൂട്ടുകൾ, ബോർഡ് റൂമുകൾ, റസ്റ്ററൻ്റുകൾ, കോഫി-കേക്ക് പാർലർ എന്നിവയോടെയുള്ള താജ് ഹോട്ടൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
ആഘോഷ പരിപാടികൾ ഒഴിവാക്കിയാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. വിനോദ സഞ്ചാരികളേയും, അന്താരാഷ്ട്ര യാത്രക്കാരേയും ലക്ഷ്യമിട്ടാണ് കൊച്ചി എയർ പോർട്ടിന് സമീപം പഞ്ചനക്ഷത്ര ഹോട്ടൽ പ്രവർത്തനമാരംഭിച്ചത്. വിമാനത്താവളത്തിൽ നിന്ന് 500 മീറ്റർ മാത്രം അകലെയുള്ള ഹോട്ടലിലേക്ക് ലാൻഡിങ് കഴിഞ്ഞ് 15 മിനിട്ടിനുള്ളിൽ എത്താൻ കഴിയും.
സിയാൽ മാസ്റ്റർ പ്ലാനിൽ പണികഴിപ്പിച്ച പഞ്ചനക്ഷത്ര ഹോട്ടൽ നടത്തിപ്പിനായി താജ് ഗ്രൂപ്പിനെ ആഗോള ടെൻഡറിലൂടെ കണ്ടെത്തുകയായിരുന്നു. മാസ്റ്റർ പ്ലാനിലെ ഭൂവിനിയോഗ പദ്ധതിയുടെ ഭാഗമായാണ് സിയാൽ ഹോട്ടൽ പണികഴിപ്പിച്ചത്. നടത്തിപ്പിനായി താജ് ഗ്രൂപ്പിനെ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് (IHCL) ടെൻഡറിലൂടെയാണ് കണ്ടെത്തിയത്.
The Malayalam film industry faced a staggering Rs 700 crore loss in 2024, with only 26 out of 199 films achieving success. The Kerala Film Producers Association highlights high production costs and star remunerations as key factors.