പ്രവർത്തനം അവസാനിപ്പിച്ച് ചെന്നൈ നഗരത്തിന്റെ സാംസ്കാരിക നാഴികക്കല്ലായി അറിയപ്പെട്ടിരുന്ന ഉദയം തിയേറ്റർ. 40 വർഷത്തെ തിരക്കാഴ്ചകൾക്കു ശേഷമാണ് ഉദയം തിയേറ്ററിനു തിരശ്ശീല വീഴുന്നത്. ഡിസംബർ 8 മുതലാണ് തിയേറ്റർ അടച്ചുപൂട്ടിയത്. എസി, സ്ക്രീൻ ക്ലാരിറ്റി, ഓഡിയോ തുടങ്ങിയവയിലൂടെ താങ്ങാവുന്ന ടിക്കറ്റ് വിലയിൽ സാധാരണക്കാരായ സിനിമാ പ്രേമികൾക്ക് ആശ്രയമായിരുന്ന തിയേറ്ററായിരുന്നു ഉദയം.

അശോക് നഗറിൽ 1983ൽ ആരംഭിച്ച തിയേറ്റർ 40 വർഷത്തിലേറെ സിനിമാ പ്രേമികളെ ത്രസിപ്പിച്ചു. രജനികാന്തിൻ്റെ ‘ശിവപ്പു സൂര്യൻ’ മുതൽ കമൽഹാസൻ്റെ ‘സട്ടൈ’ വരെ എണ്ണമറ്റ ബ്ലോക്ക്ബസ്റ്ററുകൾക്ക് ഉദയത്തിന്റെ സ്‌ക്രീനുകൾ സാക്ഷ്യം വഹിച്ചു. അല്ലു അർജുന്റെ പുഷ്പ ടൂവാണ് ഉദയത്തിൽ അവസാനം പ്രദർശനത്തിനെത്തിയ ചിത്രം. വിജയ്, കമൽ ഹാസൻ, ജയം രവി തുടങ്ങിയ നിരവധി താരങ്ങൾ തങ്ങളുടെ ചിത്രങ്ങളുടെ ആദ്യ പ്രദർശനത്തിന് ഉദയത്തിൽ എത്താറുണ്ടായിരുന്നു.

ഉദയം, മിനി ഉദയം, സൂര്യ, ചന്ദ്ര എന്നീ തിയേറ്ററുകൾ ഉൾക്കൊള്ളുന്ന 1.31 ഏക്കറിലുള്ള നഗരത്തിലെ ആദ്യ മൾട്ടിപ്ലക്‌സുകളിൽ ഒന്നായിരുന്നു ഉദയം. ഒരു കാലത്ത് മൗണ്ട് റോഡിലേത് കഴിഞ്ഞാൽ ചെന്നൈയിലെ ഏറ്റവും വലിയ തീയേറ്റർ കൂടിയായിരുന്നു ഇത്. തിയേറ്ററിനു തിരശീല വീഴുമ്പോൾ അതിന്റെ ഒരു ഭാഗം പൈതൃകമെന്ന നിലയിൽ സംരക്ഷിക്കപ്പെടണം എന്ന ആവശ്യമുന്നയിക്കുകയാണ് സിനിമാ പ്രേമികൾ.

After 40 years, Udayam Theatre in Chennai has closed its doors. A cultural landmark in Ashok Nagar, it was known for affordable tickets and a memorable cinematic experience. Learn about its legacy and the demand to preserve it.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version