2024 മാർച്ചിലാണ് ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മെട്രോ സർവീസിന് കൊൽക്കത്ത മെട്രോ തുടക്കം കുറിച്ചത്. കൊൽക്കത്ത മെട്രോയുടെ എസ്പ്ലനേഡ് ലൈനിന്റെ ഭാഗമായ ഹൂഗ്ളി നദിയിലെ തുരങ്കത്തിലൂടെയാണ് അണ്ടർ വാട്ടർ മെട്രോ സർവീസ് നടത്തുന്നത്. ഹൗറയെ സോൾട്ട് ലേക് സിറ്റിയുമായി ബന്ധിപ്പിക്കുന്ന മെട്രോ പാത ആകെ 16.5 കിലോമീറ്ററാണ്.
റൂട്ടിലെ 12 മെട്രോ സ്റ്റേഷനുകളിൽ മൂന്നെണ്ണം വെള്ളത്തിനടിയിലാണ് സിഥിതി ചെയ്യുന്നത്. രാജ്യത്തിലെ ആദ്യ അണ്ടർ വാട്ടർ മെട്രോ സർവീസിന്റെ നിർണാണച്ചിലവ് 4,965 കോടി രൂപയാണ്. 4.8 കിലോമീറ്റർ ദൂരത്തിലാണ് മെട്രോ വെള്ളത്തിനടിയിലൂടെ പോകുന്നത്.
ഹൂഗ്ളി നദിയ്ക്കുള്ളിലെ 520 മീറ്റർ ദൂരം ട്രെയിൻ 45 സെക്കന്റിനുള്ളിൽ കടന്നുപോകും. ഉപരിതലത്തിൽ നിന്നും 33 മീറ്റർ ആഴത്തിലാണ് ഹൗറ മെട്രോ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ജലനിരപ്പിൽ നിന്ന് 32 മീറ്റർ താഴെയുള്ള തുരങ്കത്തിലൂടെയും മെട്രോ സർവ്വീസ് കടന്നു പോകുന്നുണ്ട്.
നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച അണ്ടർ വാട്ടർ മെട്രോയിൽ 5ജി ഇന്റർനെറ്റ് അടക്കമുള്ള സൗകര്യങ്ങളുണ്ട്. സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചാണ് അണ്ടർ വാട്ടർ മെട്രോയുടെ ടണൽ നിർമിച്ചിരിക്കുന്നത്. അഞ്ച് രൂപ മുതൽ അൻപത് രൂപ വരെയാണ് അണ്ടർ വാട്ടർ മെട്രോയുടെ ടിക്കറ്റ് നിരക്ക്.
Kolkata Metro launched India’s first underwater metro service in March 2024, featuring a 4.8 km underwater tunnel under the Hooghly River, connecting Howrah to Salt Lake City.