മൂന്നാറിലേക്കുള്ള വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് ഡബിൾ ഡക്കർ സർവീസുമായി കെഎസ്ആർടിസി. തിരുവനന്തപുരത്തെ ഓപ്പൺ ഡബിൾ ഡക്കർ സർവീസുകളുടെ മാതൃകയിലാണ് മൂന്നാറിലെ വിനോദ സഞ്ചാരികൾക്കായി കെഎസ്ആർടിസി ‘റോയൽ വ്യൂ’ എന്ന പേരിൽ ഡബിൾ ഡക്കർ സർവീസ് നടത്തുക. യാത്രക്കാർക്ക് പുറംകാഴ്ചകൾ പൂർണമായും ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് റോയൽ വ്യൂ ഡബിൾ ഡക്കർ ബസ്സിന്റെ നിർമാണം.
കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരക്കാഴ്ചകൾ എന്ന പേരിൽ ആരംഭിച്ച രണ്ട് ഓപ്പൺ ഡബിൾഡക്കർ സർവീസുകൾ ഏറെ ജനപ്രീതി നേടിയതിനു പിന്നാലെയാണ് കെഎസ്ആർടിസിയുടെ ഏറ്റവും നൂതന സംരംഭമായ റോയൽ വ്യൂ സർവീസുമായി എത്തുന്നത്.
ബജറ്റ് ടൂറിസം പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കുറഞ്ഞ ചെലവിൽ മൂന്നാറിന്റെ വശ്യഭംഗി ആസ്വദിക്കാനാകുന്ന ഓപ്പൺ ഡബിൾ ഡക്കർ സർവീസുകൾ
KSRTC launches ‘Royal View,’ an open double-decker bus service for tourists in Munnar, offering breathtaking views at an affordable cost as part of its budget tourism initiative.