മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ നേടിയ കന്നി സെഞ്ച്വറിയോടെ വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ് ഇന്ത്യൻ താരം നിതീഷ് കുമാർ റെഡ്ഢി. തന്റെ നാലാമത്തെ ടെസ്റ്റിലാണ് നിതീഷിന്റെ സ്വപ്ന നേട്ടം. ഈ പ്രകടനത്തോടെ താരത്തിന്റെ ആസ്തിയെക്കുറിച്ചും വാർത്തകൾ നിറയുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദ് താരമാണ് റെഡ്ഢി. 2025 സീസണിൽ ആറ് കോടി രൂപയ്ക്കാണ് താരത്തെ ഹൈദരാബാദ് നിലനിർത്തിയത്. 2023ലാണ് താരം ഓൾറൗണ്ടറായി സൺറൈസേഴ്സിൽ എത്തുന്നത്.
2017ൽ വിജയ് മെർച്ചന്റ് ട്രോഫിയിൽ ആന്ധ്രയ്ക്ക് വേണ്ടി ട്രിപ്പിൾ സെഞ്ച്വറി നേടിയാണ് നിതീഷ് കുമാർ റെഡ്ഢി ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. ആ ടൂർണമെന്റിൽ അദ്ദേഹം നേടിയ 1237 റൺസ് വിയ മെർച്ചന്റ് ടൂർണമെന്റിലെ സർവകാല റെക്കോർഡ് ആണ്. ഈ പ്രകടനത്തിലൂടെ ആ വർഷത്തെ ബിസിസിഐയുടെ മികച്ച അണ്ടർ 16 ക്രിക്കറ്റർ എന്ന നേട്ടവും നിതീഷിനെ തേടിയെത്തി.
ഏറ്റവു പുതിയ കണക്കനുസരിച്ച് 8-15 കോടി രൂപയാണ് താരത്തിന്റെ ആസ്തിയെന്ന് ഇന്ത്യ.കോം റിപ്പോർട്ട് ചെയ്യുന്നു. ഐപിഎൽ വരുമാനത്തിന് പുറമേ ബിസിസിഐ സെൻട്രൽ കോൺട്രാക്റ്റ്, ആഭ്യന്തര മത്സരങ്ങൾ എന്നിവയാണ് താരത്തിന്റെ പ്രധാന വരുമാന മാർഗങ്ങൾ. ബിസിസിഐ കോൺട്രാക്റ്റിൽ നിലവിൽ സി ഗ്രേഡിലുള്ള നിതീഷിന് ഒരു കോടി രൂപയാണ് പ്രതിഫലം.
ബൈക്ക് പ്രേമിയായ നിതീഷിന്റെ ഗരേജിലെ താരം BMW G 310 GS ആണ്.നാല് ലക്ഷം രൂപയ്ക്കടുത്ത് വില വരുന്ന ഈ ബൈക്കിന് പുറമേ താരത്തിന് ജാവ 42 ബൈക്കുമുണ്ട്. 2023ൽ നിതീഷ് ടൊയോട്ട ഹൈറൈഡർ കാർ സ്വന്തമാക്കിയിരുന്നു.
Indian cricketer Nitish Kumar Reddy hits his maiden Test century against Australia in Melbourne. Discover his IPL journey, record-breaking achievements, net worth, and passion for bikes.