ഇന്ത്യയിലെ ശതകോടീശ്വരൻമാരുടേയും സെലിബ്രിറ്റികളുടേയും പ്രൈവറ്റ് ജെറ്റ് വിശേഷങ്ങൾ നോക്കാം. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഏറ്റവും വില കൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമായുള്ള ഇന്ത്യക്കാരൻ. Boeing 737 MAX 9 എന്ന അദ്ദേഹത്തിന്റെ പ്രൈവറ്റ് ജെറ്റിന്റെ വില നൂറ് മില്യൺ ഡോളറാണ്.

ആഢംബരപ്രിയനായ വിജയ് മല്യയുടെ പ്രൈവറ്റ് ജെറ്റിന്റെ വില 80 മില്യൺ ഡോളറാണ്. എയർബസ്സിന്റെ എ319 ശ്രേണിയിൽ വരുന്ന പ്രൈവറ്റ് ജെറ്റിൽ നിരവധി അത്യാഢംബര ഫീച്ചേർസ് ഉണ്ട്. സ്റ്റീൽ വ്യവസായ രംഗത്തെ പ്രമുഖനായ ലക്ഷ്മി മിത്തലിന്റെ കൈവശമുള്ളത് ഗൾഫ് സ്ട്രീമിന്റെ G650ER പ്രൈവറ്റ് ജെറ്റാണ്. 70 മില്യൺ ഡോളറാണ് ഇതിന്റെ ഏകദേശ വില. സെറം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അദാർ പൂനെവാല വില കൂടിയ പ്രൈവറ്റ് ജെറ്റിന്റെ കാര്യത്തിൽ ഇവർക്ക് തൊട്ടു പിന്നിലുണ്ട്. ഗൾഫ് സ്ട്രീമിന്റെ തന്നെ G550 പ്രൈവറ്റ് ജെറ്റാണ് അദാറിന്റെ കൈവശമുള്ളത്. 62 മില്യൺ ഡോളറാണ് ഇതിന്റെ ഏകദേശ വില. ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ കൈവശം Dassault Falcon 2000 എന്ന പ്രൈവറ്റ് ജെറ്റ് ഉണ്ടായിരിന്നു. 35 മില്യൺ ഡോളറാണ് ഇതിന്റെ വില.
ബോളിവുഡിലെ കിങ് ഖാൻ എനന്റിയപ്പെടുന്ന ഷാരൂഖ് ഖാന്റെ കൈവശമാണ് ബോളിവുഡിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റും ഉള്ളത്. ഷാരൂഖിന്റെ കൈവശമുള്ള ഗൾഫ് സ്ട്രീം G550ക്ക് 62 മില്യൺ ഡോളർ വില വരും. ബോളിവുഡിലെ ബിഗ് ബി അമിതാഭ് ബച്ചന്റെ കൈവശമുള്ള പ്രൈവറ്റ് ജെറ്റ് Bombardier Challenger 300 ആണ്. 25 മില്യൺ ഡോളറാണ് ഇതിന്റെ വില. ഇവർക്ക് പുറമേ ആക്ഷൻ ഹീറോ അക്ഷയ് കുമാറാണ് ബോളിവുഡിൽ സ്വന്തമായി പ്രൈവറ്റ് ജെറ്റുള്ള പ്രമുഖൻ. 20 മില്യൺ ഡോളർ വില വരുന്ന Hawker 800 എന്ന പ്രൈവറ്റ് ജെറ്റാണ് അദ്ദേഹത്തിന്റെ പക്കലുള്ളത്.
Explore the lavish private jets of India’s elite, including Mukesh Ambani, Vijay Mallya, Ratan Tata, and Bollywood stars like Shah Rukh Khan and Amitabh Bachchan, showcasing their luxury and advanced features.