സാമ്പത്തിക മേഖലയിൽ കയ്യൊപ്പ് ചാർത്തിയ പ്രമുഖ വ്യക്തിത്വങ്ങൾ മണ്മറഞ്ഞ വർഷം കൂടിയാണ് 2024. സംഭവബഹുലമായ ഒരു വർഷം കടന്നുപോകുമ്പോൾ ആ പേരുകൾ കൂടി പറയാതിരിക്കാനാകില്ല. ഇതിഹാസ വ്യവസായി രത്തൻ ടാറ്റ മുതൽ എസ്സാർ ഗ്രൂപ്പ് സ്ഥാപകൻ ശശി റൂയ വരെ നീളുന്നതാണ് ആ പട്ടിക.

രത്തൻ ടാറ്റ
2024ന്റെ തീരാനഷ്ടം എന്ന് രത്തൻ ടാറ്റയുടെ കടന്നുപോകലിനെ വിശേഷിപ്പിക്കാം. ടാറ്റാ ഗ്രൂപ്പിനെ ലോകത്തിലെതന്നെ വമ്പൻ ബിസിനസ് സാമ്രാജ്യമാക്കി മാറ്റിയതിൽ രത്തൻ ടാറ്റ വഹിച്ച പങ്ക് നിസ്തുലമാണ്. 1991ൽ ജെ.ആർ.ഡി. ടാറ്റയുടെ പിൻഗാമിയായാണ് രത്തൻ ടാറ്റ ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ പദവിയിൽ എത്തുന്നത്. പിന്നീടുള്ള വർഷങ്ങളിൽ ടാറ്റയെ നിരവധി നാഴികക്കല്ലുകളിലൂടെ മുന്നോട്ടു നയിച്ചു ആഗോള ബ്രാൻഡായി രത്തൻ മാറ്റി. രത്തൻ ചെയർമാൻ സ്ഥാനത്തെത്തുമ്പോൾ നെറും നാല് ബില്യൺ ഡോളർ മൂല്യമുള്ള കമ്പനി ഇന്ന് 400 ബില്യൺ ഡോളറിൽ എത്തിനിൽക്കുന്നു. ഇതിനുപിന്നിൽ രത്തൻ ടാറ്റയെ അശ്രാന്ത പരിശ്രമമുണ്ട്.
നാരായണൻ വാഗൽ
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കുകളിലൊന്നായ ഐസിഐസിഐ ബാങ്കിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്നു നാ ചെയർമാനായി. 1985ൽ രാജീവ് ഗാന്ധി മന്ത്രിസഭയുടെ കാലത്ത് അദ്ദേഹം ഇൻഡസ്ട്രിയൽ ക്രെഡിറ്റ് ആൻഡ് ഇൻവെസ്റ്റ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ചെയർമാനായി നിയമിതനായി. ഈ കോർപറേഷൻ പിന്നീട് ഐസിഐസിഐ ബാങ്ക് എന്ന പേര് സ്വീകരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കായി. ഐസിഐസിഐയുടെ ഈ പരിവർത്തനത്തിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് നാരായണൻ. വിപ്രോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അപ്പോളോ ഹോസ്പിറ്റൽസ്, മിത്തൽ സ്റ്റീൽ തുടങ്ങി നിരവധി കമ്പനികളുടെ ബോർഡ് ഡയറക്ടർ കൂടിയായിരുന്നു അദ്ദേഹം.
റാമോജി റാവു
വ്യവസായിയും മാധ്യമ പ്രമുഖനും ചലച്ചിത്ര നിർമാതാവുമായിരുന്നു റാമോജി റാവു. ടോളിവുഡിനെ ഇന്നത്തെ മികവിന്റെ കേന്ദ്രമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു റോമോജി റാവു. ചലച്ചിത്ര കേന്ദ്രമായ റാമോജി ഗ്രൂപ്പിൻ്റെ തലവനായിരുന്ന അദ്ദേഹം റാമോജി ഫിലിം സിറ്റി, ഈനാട് പത്രം, ETV നെറ്റ്‌വർക്ക്, ചലച്ചിത്ര നിർമാണ കമ്പനിയായ ഉഷാകിരൺ മൂവീസ് തുടങ്ങിയവയെ മുന്നിഷനിന്നു നയിച്ചു. മാർഗദർശി ചിറ്റ് ഫണ്ട്, ഡോൾഫിൻ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ്, കലാഞ്ജലി ഷോപ്പിംഗ് മാൾ, പ്രിയ പിക്കിൾസ്, മയൂരി ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് തുടങ്ങിയ നിരവധി ബിസിനസ്സ് സംരംഭങ്ങളുടേയും അധിപനായിരുന്നു അദ്ദേഹം.
ബിബേക് ദെബ്രോയ്
സാമ്പത്തിക വിദഗ്ധനായിരുന്ന ബിബേക് ദെബ്രോയ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർമാനായും സേവനമനുഷ്ഠിച്ചു. വരുമാനവും സാമൂഹിക അസമത്വവും, ദാരിദ്ര്യം, നിയമ പരിഷ്കാരങ്ങൾ, റെയിൽവേ പരിഷ്കരണങ്ങൾ, ഇൻഡോളജി എന്നീ വിഷയങ്ങളിൽ ഡിബ്രോയ് കാര്യമായ സംഭാവനകൾ നൽകി. ഇന്ത്യൻ ഗവൺമെൻ്റിൻ്റെ തിങ്ക് ടാങ്കായ നീതി ആയോഗിലെ അംഗം കൂടിയായിരുന്നു അദ്ദേഹം.
അമിയ കുമാർ ബാഗ്ചി
രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന അമിയ കുമാർ ബാഗ്ചി കൊൽക്കത്തയിലെ പ്രസിഡൻസി കോളേജിൽ അദ്ധ്യാപകനായാണ് അക്കാദമിക് ജീവിതം ആരംഭിച്ചത്. 1960കളിൽ അദ്ദേഹം കേംബ്രിഡ്ജിലെ സാമ്പത്തിക ശാസ്ത്ര ഫാക്കൽറ്റിയിൽ അംഗമായി. എന്നാൽ 1969ൽ അദ്ദേഹം പ്രസിഡൻസി കോളേജിലെ അധ്യാപനം തുടരുന്നതിനായി ഇന്ത്യയിലേക്ക് മടങ്ങി. ഇന്ത്യൻ ബാങ്കിംഗ്, ധനകാര്യ ചരിത്രം എന്നിവയിൽ വിദഗ്ദ്ധനായിരുന്ന ബാഗ്ചി 1976 മുതൽ 1998 വരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ചരിത്രകാരനായിരുന്നു. എസ്ബിഐയുടെ ആർക്കൈവുകൾ സംരക്ഷിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു.
ശശി റൂയ
വ്യവസായ രംഗത്തെ പ്രമുഖരായ എസ്സാർ ഗ്രൂപ്പിന്റെ സഹ സ്ഥാപകനും പ്രമുഖ സംരംഭകനുമായിരുന്നു ശശി റൂയ. 1965ൽ കുടുംബ ബിസിനസിൽ കരിയർ ആരംഭിച്ച ശശി റൂയ സഹോദരൻ രവിയുമായി ചേർന്നാണ് എസ്സാറിന് അടിത്തറയിട്ടത്. ലോഹങ്ങൾ മുതൽ സാങ്കേതികവിദ്യ വരെ വ്യാപിച്ച വ്യവസായ ശൃംഖലയായി എസ്സാർ ഗ്രൂപ്പിനെ വളർത്തുന്നതിൽ ശശി റുയിയ നിർണായക പങ്ക് വഹിച്ചു. ഇന്ന് എസ്സാർ ഗ്ലോബൽ ഫണ്ട് ലിമിറ്റഡിന് കീഴിലുള്ള പോർട്ട്‌ഫോളിയോ കമ്പനികൾ മൊത്തം 1400 കോടി ഡോളറിന്റെ വരുമാനമാണ് സമ്പാദിച്ചത്. ഈ വളർച്ചയിൽ നിർണായക പങ്കാണ് ശശി റൂയ വഹിച്ചത്.
2024 saw the loss of visionary leaders like Ratan Tata, Narayanan Vaghul, and others who shaped India’s corporate and economic landscape. Reflecting on their legacies.
