ഇൻഫ്ലുവൻസർ മാർക്കറ്റിംഗ് ഉൾപ്പെടെയുള്ള ഓൺലൈൻ പരസ്യങ്ങൾ നിയന്ത്രിക്കാൻ നിയമങ്ങൾ വികസിപ്പിക്കാനൊരുങ്ങി ഇൻഫർമേഷൻ ആൻ്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം (MIB). ഓൺലൈൻ പരസ്യങ്ങൾ നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങൾ രൂപീകരിക്കുന്ന പ്രക്രിയയിലാണ് എംഐബിയെന്ന് പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്കുള്ള മറുപടിയിൽ മന്ത്രാലയം വ്യക്തമാക്കി. ഓൺലൈൻ പരസ്യങ്ങൾ നിയന്ത്രിക്കുന്നതിനും ധാർമിക മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തുന്നതിനുമാണ് നിയമം ഊന്നൽ നൽകുക. ഉപഭോക്തൃ ഡാറ്റ ഉപയോഗം, ഇൻഫ്ലുവൻസർ മാർക്കറ്റിംഗ് തുടങ്ങിയവയും നിയമങ്ങളിൽ ഉൾപ്പെടുത്തും.
ഡിജിറ്റൽ പരസ്യ നയം 2023, നിർദ്ദിഷ്ട പരസ്യങ്ങൾക്കുള്ള സെൽഫ് ഡിക്ലറേഷൻ സർട്ടിഫിക്കറ്റുകൾ എന്നിവ പോലുള്ള സുതാര്യമായ നയങ്ങൾ നടപ്പിലാക്കുമ്പോൾ ഉത്തരവാദിത്തമുള്ള ഡിജിറ്റൽ പരസ്യ സമ്പ്രദായങ്ങൾ ഉറപ്പാക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. എംഐബിയുടെ ഡിമാൻഡ്സ് ഫോർ ഗ്രാൻ്റ്സ് (2024-25) സംബന്ധിച്ച സമിതിയുടെ റിപ്പോർട്ട് ഡിസംബറിൽ പുറത്തിറക്കിയിരുന്നു. കഴിഞ്ഞ വർഷം കേന്ദ്ര ഗവൺമെൻ്റ് ‘ബിസിനസ് റൂളുകളുടെ അലോക്കേഷൻ’ ഭേദഗതി ചെയ്ത് വിജ്ഞാപനമിറക്കിയിരുന്നു. ഇത് പ്രകാരം ഓൺലൈൻ പരസ്യങ്ങളുമായി ബന്ധപ്പെട്ടതും ഓൺലൈൻ ഉള്ളടക്ക ദാതാക്കൾ/പ്രസാധകർ ലഭ്യമാക്കിയ ഉള്ളടക്കം തുടങ്ങിയവയും എംഐബിക്ക് കീഴിലാക്കി.
The Ministry of Information and Broadcasting (MIB) launched the Digital Advertisement Policy to regulate online ads, including influencer marketing, with measures like a grievance redressal system and self-declaration for food and health sectors.