സംരംഭകത്വത്തിൽ പുതുയുഗം , New age of entrepreneurship

രാജ്യത്തിന്റെ സ്റ്റാർട്ടപ്പ് രംഗം വൻ വളർച്ച നേടുമ്പോൾ ലോകത്തിന്റെ കണ്ണുകൾ ഇന്ത്യയിലേക്ക്. ഡിപാർട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേർണൽ ട്രേഡിന്റെ (DPIIT) കണക്കുകൾ പ്രകാരം രാജ്യത്ത് ഔദ്യോഗികമായി ഉള്ളത് 157066 സ്റ്റാർട്ടപ്പുകളാണ്. ഇതിൽ 73000ലധികം സ്റ്റാർട്ടപ്പുകളുടെ തലപ്പത്ത് വനിതകളാണ് എന്നതാണ് ഏറ്റവും വലിയ സവിശേഷത. ആധുനിക ഇന്ത്യയിലെ സംരംഭകത്വത്തിന്റെ അർത്ഥം പുനർനിർവചിക്കുന്നതാണ് ഈ കണക്കുകൾ. പരമ്പരാഗത വ്യവസായങ്ങളിൽ നിന്നും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട സ്റ്റാർട്ടപ്പ് മേഖലയുടെ വളർച്ചയുടെ തെളിവ് കൂടിയാണിത്.

ലോകത്തിലെതന്നെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയാണ് ഇന്ത്യയുടേത്. ഒരു ബില്യൺ ഡോളറിലധികം മൂല്യമുള്ള 100 സ്റ്റാർട്ടപ്പുകൾ അഥവാ യൂണിക്കോണുകൾ ഇന്ത്യയിലുണ്ട്. ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങൾ ഇന്ത്യയുടെ സ്റ്റാർട്ടപ്പ് രംഗത്തിന്റെ നെടുംതൂണുകളാണ്. ഇന്റർനെറ്റ് സർവവ്യാപിയായതും ചലനാത്മകമായ തൊഴിൽശക്തിയും മുതൽക്കൂട്ടാക്കിയാണ് കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇന്ത്യയിലെ സംരംഭകത്വ ലോകം മാതൃകാപരമായ മുന്നേറ്റം സാധ്യമാക്കിയത്.

ഓഹരിവിപണിയിൽ 29200 കോടി രൂപ സമാഹരിച്ച് പതിമൂന്ന് സ്റ്റാർട്ടപ്പുകളാണ് 2024ൽ നാഴികക്കല്ല് സൃഷ്ടിച്ചത്. ഇത്ൽ പത്തെണ്ണം മെയിൻബോർഡ് ഐപിഒകളും മൂന്നെണ്ണം എസ്എംഇ ഐപിഒകളുമായിരുന്നു. സ്റ്റാർട്ടപ്പ് വികാസത്തിന്റെ വിവിധ ഘട്ടങ്ങളിൽ വർധിച്ചുവരുന്ന ആത്മവിശ്വാസത്തിന്റെ തെളിവാണിത്. അതോടൊപ്പം പക്വത പ്രാപിക്കുന്ന സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ കൂടി ഈ ഐപിഒ മുന്നേറ്റം പ്രതിഫലിപ്പിക്കുന്നു.

Discover the thriving startup ecosystem in India, home to 1,57,066 startups, over 100 unicorns, and a growing number of women entrepreneurs. Learn about key milestones, IPOs, and government initiatives shaping India’s innovation landscape in 2024.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version