സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന രാമായണത്തിന്റെ ആദ്യ ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ബോളിവുഡ് താരം രൺബീർ കപൂറാണ് രാമനായി സ്ക്രീനിലെത്തുക. റോക്ക്സ്റ്റാർ, അനിമൽ പോലുള്ള ചിത്രങ്ങളിലൂടെ ബോളിവുഡ് എന്നാൽ ലുക്ക് മാത്രമല്ലെന്നും അഭിനയം കൂടി ചേർന്നതാണെന്നും തെളിയിച്ച താരമാണ് രൺബീർ. മികച്ച സിനിമാ കരിയർ ഉള്ള താരം സമ്പാദ്യത്തിലും ആ മികവ് കാത്തുസൂക്ഷിക്കുന്നു.

345 കോടി രൂപയാണ് രൺബീറിന്റെ ആസ്തി. 30 കോടി രൂപയോളമാണ് താരത്തിന്റെ വാർഷിക വരുമാനം. ഒരു ചിത്രത്തിന് രൺബീറിന്റെ പ്രതിഫലം 50 കോടി രൂപയാണ്. ചിത്രങ്ങളുടെ ലാഭവിഹിതവും താരത്തിന് ലഭിക്കാറുണ്ട്. 2013 മുതൽ നിർമാണ രംഗത്തും രൺബീർ സജീവമാണ്. സംവിധായകൻ അനുരാഗ് ബസുവിനൊപ്പം ചേർന്നാണ് താരം നിർമാണ കമ്പനി ആരംഭിച്ചത്. ബ്രാൻഡിങ്ങിലൂടെയും താരം വൻ തുക സമ്പാദിക്കുന്നു. ആറ് കോടി രൂപയോളമാണ് താരത്തിന്റെ ബ്രാൻഡിങ് ഫീസ്.

നിരവധി ബിസിനസ് നിക്ഷേപങ്ങളുമുള്ള രൺബീർ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ മുംബൈ സിറ്റ് എഫ്സി സഹ ഉടമ കൂടിയാണ്. റിയൽ എസ്റ്റേറ്റ് രംഗത്തും വൻ നിക്ഷേപമുള്ള താരത്തിന്റെ ബാന്ദ്രയിലെ ബംഗ്ലാവിനുമാത്രം 250 കോടി രൂപ വിലയുണ്ട് എന്നാണ് റിപ്പോർട്ട്. ഇതിനുപുറമേ എട്ട് കോടി രൂപ വില വരുന്ന ബെന്റ്ലി കോണ്ടിനെന്റൽ ജിടി വി8 മുതൽ നിരവധി ആഢംബര വാഹനങ്ങളും രൺബീറിന് സ്വന്തം

xplore Ranbir Kapoor’s impressive ₹345 crore net worth, built through blockbuster films like ‘Ramayana’, ‘Rockstar’, and ‘Animal’. Delve into his diverse income streams, including a production company, brand endorsements, and stake in Mumbai City FC. Get a glimpse of his luxurious car collection and lavish real estate, including the Krishna Raj Bungalow.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version