റേഞ്ച് റോവർ സ്വന്തമാക്കി സച്ചിൻ

ആഢംബര കാറുകളുടെ അമ്പരിപ്പിക്കുന്ന ശേഖരമാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന് ഉള്ളത്. ആ വാഹന ശേഖരത്തിലേക്ക് പുതിയ ആഢംബര വാഹനം കൂടി കൂട്ടിച്ചേർത്തിരിക്കുകയാണ് സച്ചിൻ. Range Rover SV ലക്ഷ്വറി എസ് യുവി ആണ് അദ്ദേഹം ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. അഞ്ച് കോടി രൂപയ്ക് അടുത്ത് വില വരുന്ന ആഢംബര എസ് യുവി സച്ചിന്റെ ഗാരേജിലെ ആദ്യ റേഞ്ച് റോവർ കൂടിയാണ്.

അടുത്തിടെ വിമാനത്താവളത്തിലേക്ക് തന്റെ പുതിയ റേഞ്ച് റോവറിൽ എത്തുന്ന സച്ചിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. റേഞ്ച് റോവറിന്റെ എസ് വി പിഎച്ച്ഇവി എഡിഷന്റെ സെഡോണ റെഡ് നിറത്തിലുള്ള വാഹനമാണ് ഇതിഹാസ താരം സ്വന്തമാക്കിയത്. വെള്ള, കറുപ്പ്, എമറാൾഡ് ഗ്രീൻ എന്നി നിറങ്ങളിലും ഈ വാഹനം ലഭ്യമാണ്. 13.1 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡ്യുവൽ 13.1 ഇഞ്ച് റിയർ എന്റർടെയ്ൻമെന്റ് സ്ക്രീൻ, മെറിഡിയൻ 3ഡി സൗണ്ട് സിസ്റ്റം തുടങ്ങ് നിരവധി ഫീച്ചേർസാണ് ഈ റേഞ്ച് റോവറിലുള്ളത്.

ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ സീറ്റ്, മൾട്ടിഫങ്ഷണൽ സ്റ്റീറിങ്ങ് വീൽ, 3.0 ലിറ്റർ ഇലക്ട്രിക് മോട്ടോർ, 6 സിലിണ്ടർ ഇൻജീനിയം പെട്രോൾ എഞ്ചിൻ തുടങ്ങിയവയാണ് ഹൈബ്രിഡ് വിഭാഗത്തിൽ വരുന്ന വാഹനത്തിന്റെ മറ്റ് പ്രത്യേകതകൾ. Range Rover SV കൂടാതെ ബിഎംഡബ്ല്യു 7 സീരീസ്, ബിഎംഡബ്ല്യു എം340ഐ, ബിഎംഡബ്ല്യു ഐ8, ബിഎംഡബ്ല്യു എക്സ് 5 എം, ലംബോർഗിനി തുടങ്ങി കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആഢംബര വാഹനങ്ങൾ സച്ചിന്റെ ശേഖരത്തിലുണ്ട്.

Sachin Tendulkar adds a ₹5 crore Range Rover SV to his luxury car collection. The hybrid SUV, featuring a Sedona Red finish, joins his lineup of premium vehicles, including BMWs and Lamborghini.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version