എന്ത് പറയുന്നു എന്നതിനേക്കാൾ അത് എങ്ങനെ പറയുന്നു എന്നതിലാണ് സുധി എപ്പോഴും പ്രാധാന്യം നൽകാറുള്ളത്. ആ പറയുന്ന രീതി കൃത്യമായ സംവേദനക്ഷമതയുള്ളതുമായിരിക്കും. സ്കൂൾ കാലഘട്ടത്തിൽ സുധി പഠിത്തത്തിൽ പുറകോട്ടായിരുന്നു. പത്താം ക്ലാസ്സിൽ തോറ്റ അദ്ദേഹം തുടർന്ന് കൂലിപ്പണിക്കാരനായി. നിരവധി തിക്താനുഭവങ്ങളിലൂടെയും കളിയാക്കലുകളിലൂടെയും സുധി കടന്നുപോയി. അവിടെനിന്നും എന്തെങ്കിലും ആകണം എന്ന ചിന്തയാണ് ഇംഗ്ലീഷ് പഠനത്തിലേക്കും പഠിപ്പിക്കുന്നതിലേക്കും സംരംഭം ആരംഭിക്കുന്നതിലേക്കും സുധിയെ കൊണ്ടെത്തിച്ചത്.
എന്നാൽ സുധി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സിൽ പോയല്ല ഇംഗ്ലീഷ് പഠിച്ചത്, ഗോവയിൽ പോയാണ്! ആദ്യം സുഹൃത്തുക്കൾക്കൊപ്പം ഗോവയിൽ പോയ സുധി അവിടെ വഴിയരകിലെ കച്ചവടക്കാർ പോലും അനായാസേന ഇംഗ്ലീഷ് പറയുന്നത് കണ്ടും കേട്ടും അന്തം വിട്ടു. പിന്നീട് നിരവധി തവണ സുധി ഗോവയിലെത്തി, ഇംഗ്ലീഷ് പഠിക്കാൻ. ഇത് അതിശയോക്തിയല്ല. ഓരോ അപരിചിതരേയും സുധി ഓരോ പുതിയ അവസരങ്ങളായി കണ്ടു. ഇന്നത്തെപ്പോലെ അന്ന് ഓൺലൈൻ ക്ലാസ്സുകൾ പോലുള്ള അവസരങ്ങൾ ഇല്ലാത്തതുകൊണ്ടാണ് സുധിക്ക് ഇംഗ്ലീഷ് പഠനത്തിനായി ഇങ്ങനെയൊരു വഴി കണ്ടെത്തേണ്ടി വന്നത്.
പൊന്നാനിയിലെ ഒരു സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സിലെ കുട്ടികൾക്ക് സുധിയുടെ ക്ലാസ്സ് വലിയ ഇഷ്ടമായി. അതാണ് സ്വന്തം ഇംഗ്ലീഷ് ക്ലാസ് എന്ന സംരംഭകത്വത്തിനു പുറകേയുള്ള യാത്രയ്ക്ക് പ്രചോദനമായതും ഇംഗ്ലീഷ് കെയറിന്റെ ആരംഭത്തിലേക്ക് വഴിവെച്ചതും. സ്വാഭാവികമായും ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന ആർക്കും ഇംഗ്ലീഷ് കെയറിലേക്ക് വരാം. പക്ഷേ എപ്പോഴും എവിടേയും പഠിക്കാം എന്ന ഓൺലൈൻ ക്ലാസ്സുകാരുടെ കച്ചവട വാചകത്തോട് സുധിക്ക് അത്ര താത്പര്യം പോര. ഇംഗ്ലീഷ് അല്ല, എന്ത് പഠിക്കാനാണെങ്കിലും അതിനു വേണ്ടി പ്രത്യേക സമയം മാറ്റി വെച്ചേ മതിയാകുള്ളൂ. രണ്ട് മാസമെങ്കിലും ഇത്തരത്തിൽ പ്രാധാന്യത്തോടു കൂടി ക്ലാസ്സുകളെ കണ്ടാലേ പഠനം കൊണ്ട് ഗുണമുണ്ടാകുള്ളൂ എന്ന് സുധി പറയുന്നു.
സംസാരിക്കാനുള്ള അവസരം കിട്ടിയാലേ ഭാഷാവികാസം സംഭവിക്കുകയുള്ളൂ. അത് കൊണ്ട് തന്നെ സംസാരത്തിൽ ഊന്നിയുള്ള ടോക്കിങ് ബെയ്സ്ഡ് ലേണിങ് മെത്തേഡിനാണ് ഇംഗ്ലീഷ് കെയർ പ്രാധാന്യം നൽകുന്നത്. ഈ രീതി പ്രകാരം 80 ശതമാനവും പരിശീലനത്തിനാണ് പ്രാധാന്യം. പറഞ്ഞ് പറഞ്ഞ് ശീലിക്കുന്ന ഒരു രീതിയാണിത്. അറിവിനെ സ്കില്ലാക്കി മാറ്റണമെങ്കിൽ ഈ പരിശീലനം കൂടിയേ തീരൂ. മിക്ക ആളുകൾക്കും ഇംഗ്ലീഷ് എഴുതാനും വായിക്കാനും നന്നായിട്ടറിയാം. പക്ഷേ സംസാരിക്കാൻ മടിയാണ്. പറയുന്നത് തെറ്റിപ്പോകുമോ എന്ന ഭയമാണ് ഈ മടിക്ക് പിന്നിൽ. ഈ ഭയവും മടിയും മാറണമെങ്കിൽ ഇത്തരത്തിലുള്ള പരിശീലനം അനിവാര്യമാണ്.
ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആദ്യം മനസ്സിനെ തയ്യാറാക്കേണ്ടത് ഇംഗ്ലീഷ് പഠിക്കാനല്ല! പഠിച്ച് പറയുന്ന ഒരാളാണെങ്കിൽ ഡിഗ്രി തലത്തിലൊക്കെ ഇംഗ്ലീഷ് പഠിച്ചവർക്ക് അത് അനായാസം സംസാരിക്കാൻ ആവേണ്ടതാണ്. എന്നാൽ അതല്ല സ്ഥിതി. അത് കൊണ്ട് പഠിച്ചിട്ട് പറയുന്നതിനു പകരം പറഞ്ഞ് പഠിക്കുന്ന രീതിക്ക് പ്രാധാന്യമേറുന്നു. കേൾക്കുക, പറയുക, പറഞ്ഞ് ശീലിക്കുക. ഇങ്ങനെ വ്യത്യതസ്തരായ ആളുകളോട് സംസാരിക്കുമ്പോൾ തെറ്റ് തിരുത്തി പഠിക്കാനാകും എന്ന് സുധി പറയുന്നത് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ്. അതിനൊരു ട്യൂട്ടറിന്റെ കൂടി അധിക സഹായം നൽകുകയാണ് ഇംഗ്ലീഷ് കെയർ ചെയ്യുന്നത്.
ഇംഗ്ലീഷ് ആത്മവിശ്വാസത്തോടുകൂടി കൈകാര്യം ചെയ്യാൻ അറിയുന്നവർക്ക് മുൻപിൽ ഇന്ന് വിവിധ മേഖലകളിൽ നിരവധി അവസരങ്ങളുണ്ട്. ഇത് തന്നെയാണ് ഇംഗ്ലീഷ് പഠിക്കേണ്ടതിന്റെ ആവശ്യകതയും. മികച്ച ക്വാളിഫിക്കേഷൻ ഉണ്ടായിട്ടും ഇംഗ്ലീഷ് അറിയാത്തതുകൊണ്ടു മാത്രം അഭിമുഖങ്ങളിൽ പരാജയപ്പെട്ട എത്രയോ പേരുണ്ട്. അത് കൊണ്ട് ഇംഗ്ലീഷ് എന്ന ഭാഷ ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അത് നല്ല രീതിയിൽ സംസാരിക്കാൻ കഴിഞ്ഞിരിക്കണം.
ആക്സന്റിനെക്കുറിച്ചും അക്സന്റിന് നൽകുന്ന അമിത പ്രാധാന്യത്തെക്കുറിച്ചും സുധിക്ക് കൃത്യമായ നിലപാടുണ്ട്. ആക്സന്റിനെ അമിത പ്രാധാന്യം കൊടുക്കാതെ ഹൃദയത്തിലുള്ളത് പങ്ക് വെക്കാനുള്ള മാർഗമായി ഇംഗ്ലീഷിനെ കാണുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് സുധി പറയുന്നു. ഉള്ളിലെ വികാരങ്ങൾ അഥവാ സംവേദനം ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ആളുകളിൽ എത്തിക്കാൻ കഴിയുന്നിടത്തോളം കാലം ആക്സന്റിന് പ്രത്യേക പരിഗണന നൽകേണ്ടതില്ല എന്നാണ് സുധിയുടെ ഇംഗ്ലീഷ് പാഠം, അത് അദ്ദേഹത്തിന്റെ ജീവിതപാഠം കൂടിയാണ്. ഇംഗ്ളീഷ് അനായാസേന സംസാരിക്കാൻ ആഗ്രഹിക്കുന്നവർക്ക് സുധി പൊന്നാനിയെ വിളിക്കാം -Mobile No: 9074966950
Discover the inspiring journey of Sudhi Ponnani, who transformed from a 10th-grade dropout to a successful entrepreneur with English Care, emphasizing a speaking-based method to learn English confidently.