വയനാട് ദുരന്തബാധിതർക്കായുള്ള പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം. പുനരധിവാസത്തിന്റെ ടൗൺഷിപ് രൂപരേഖയ്ക്കാണ് മന്ത്രിസഭാ അംഗീകാരം ലഭിച്ചത്. അതേസമയം ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി പ്രത്യേക ധനസഹായ പാക്കേജ് അനുവദിക്കണമെന്ന സംസ്ഥാന സർക്കാറിന്റെ ആവശ്യത്തിൽ കേന്ദ്രം ഇതുവരെ അനുകൂല നിലപാട് എടുത്തിട്ടില്ല.

2024 ജൂലൈ 30ന് മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടലിലെ ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള രണ്ട് ടൗൺഷിപ് പദ്ധതികളാണ് വരിക. കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റിലും കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിലും വരുന്ന ടൗൺഷിപ്പ് പദ്ധതികളിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളും സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമാണച്ചുമതല. വീടുകൾക്ക് പുറമേ സ്കൂളുകൾ, ഹെൽത്ത് സെന്ററുകൾ, അങ്കണവാടികൾ, മാർക്കറ്റുകൾ, പാർക്കിങ് കേന്ദ്രങ്ങൾ, ശുദ്ധജല സംവിധാനങ്ങൾ തുടങ്ങിയവയും പദ്ധതിയിൽ വരും.

പുനരധിവാസത്തിനു പുറമേ കൃഷി, ചെറുകിട സംരംഭങ്ങൾ തുടങ്ങിയ രംഗങ്ങളിലൂടെ ദുരിതബാധിതർക്ക് ഉപജീവനമാർഗം ഉൾപ്പടെ യാഥാർത്ഥ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ടൗൺഷിപ്പിന് പുറത്ത് ജീവിക്കാൻ ആഗ്രഹിക്കുന്ന ദുരിതബാധിതരായ കുടംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം നൽകാനും തീരുമാനമായിട്ടുണ്ട്. പുനരധിവാസത്തിന് അർഹരായവരുടെ ഗവൺമെന്റ് ലിസ്റ്റ് ജനുവരി 25ന് മുൻപ് ലഭ്യമാകും.

Kerala Cabinet approves a comprehensive township plan for rehabilitating Wayanad landslide victims. Projects in Nedumbala and Elston Estates to include housing, schools, and livelihood opportunities.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version