കാഴ്ചാനുഭവങ്ങൾ നവീകരിക്കുന്നതിനുള്ള നിരവധി ശ്രമങ്ങൾക്കു ശേഷവും കാഴ്ചക്കാരുടെ എണ്ണത്തിൽ വൻ ഇടിവ് നേരിട്ട് ദൂരദർശൻ (DD). പ്രസാർ ഭാരതിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൊതു പ്രക്ഷേപണ ഭൂതല ടെലിവിഷൻ ചാനൽ ആയ ദൂരദർശനിൽ 2022ലെ വ്യൂവർഷിപ്പ് 724 മില്യൺ ആയിരുന്നു. എന്നാൽ 2024ൽ ഇത് 656.4 മില്യണായി ചുരുങ്ങി. ഡിസംബറിൽ പുറത്തുവിട്ട കമ്യൂണിക്കേഷൻ ആൻഡ് ഐടി പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ. ദൂരദർശനിലെ ജോലി ഒഴിവുകളിലും വൻ വർധനയുള്ളതായി റിപ്പോർട്ടിൽ പറയുന്നു. 2023ൽ 12420 ഒഴിവുകൾ ഉള്ളിടത്ത് 2024ൽ 13708 ആയി.

ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ (MIB) കണക്ക് പ്രകാരം ഡിഡി നെറ്റ് വർക്കിനു കീഴിൽ 35 സാറ്റലൈറ്റ് ടിവി ചാനലുകളുണ്ട്. ഇതിൽ 7 എണ്ണം ഇന്ത്യയിലെങ്ങും സംപ്രേക്ഷണം ഉള്ളതും 28 എണ്ണം പ്രാദേശിക തലത്തിൽ മാത്രം സംപ്രേക്ഷണമുള്ളവയുമാണ്.

ദൂരദർശൻ നേരിടുന്ന വെല്ലുവിളികൾ തരണം ചെയ്യാൻ പ്രതിജ്ഞാബദ്ധമാണെന്നും അതിന് ആവശ്യമായ നടപടികൾ സ്വീകരുക്കുമെന്നും എംഐബി അറിയിച്ചു. പരിപാടികളിൽ വൈവിധ്യം കൊണ്ടുവരാൻ ശ്രമിക്കുമെന്നും ഇതിനായി കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി. 

Doordarshan’s viewership has dropped from 724 million in 2022 to 656.4 million in 2024, despite efforts to revamp its content. Learn about the challenges and plans for revival.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version