ബിസിനസ്സിനെ കുറിച്ച് വ്യത്യസ്തമായ ഉൾക്കാഴ്ചകൾ നൽകാറുള്ള സംരംഭകനാണ് ഇന്ത്യൻ ഫിൻടെക് കമ്പനിയായ CRED സ്ഥാപകനും ഏഞ്ചൽ നിക്ഷേപകനുമായ കുനാൽ ഷാ. അത്തരത്തിൽ വ്യത്യസ്തമായ ഉൾക്കാഴ്ച പങ്ക് വെച്ചിരിക്കുകയാണ് അദ്ദേഹമിപ്പോൾ. യഥാർത്ഥ അറിവ് നേടാൻ ശ്രമിക്കാതെ തുടർച്ചയായി ഓൺലൈൻ ഉള്ളടക്കം ഉപയോഗിക്കുന്ന യുവ സംരംഭക മോഹികളെ വിമർശിച്ചുകൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. സംരംഭകത്വം നീന്തൽ പോലെയാണെന്നും ഓൺലൈനിൽ നീന്തൽ പഠിക്കാൻ കഴിയാത്തതുപോലെ സംരംഭകത്വവും പഠിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വയം ബിസിനസ് നിർമിക്കുന്നതിനും വിൽപനയ്ക്കായി നൂതന മാർഗങ്ങൾ കണ്ടെത്തുന്നതിനും പകരം സംരംഭക മോഹവുമായി എത്തുന്നവർ പോഡ്കാസ്റ്റുകളുടേയും മറ്റ് ഓൺലൈൻ ഉപദേശങ്ങളുടേയും പുറകേയാണെന്ന് കുനാൽ ഷാ അടുത്തിടെ എഴുതിയ ഒരു ലേഖനത്തിൽ പറയുന്നു. ഇത്തരം ഓൺലൈൻ ഉപദേശങ്ങൾക്കു പുറകേ പോകുന്നത് സംരംഭക മോഹികൾക്ക് സമയനഷ്ടം മാത്രമേ ഉണ്ടാക്കൂ.

അതിനു പകരം കളത്തിലിറങ്ങി യഥാർത്ഥ ബിസിനസ് ലോകത്ത് എന്ത് നടക്കുന്നു എന്ന് സ്വയം മനസ്സിലാക്കാനാണ് സംരംഭക മോഹികളായ യുവാക്കൾ ചെയ്യേണ്ടത്-അദ്ദേഹം പറഞ്ഞു.

Kunal Shah, founder of CRED, critiques the younger generation’s obsession with content consumption over real-world learning. He emphasizes the importance of hands-on experience in entrepreneurship.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version