ഫ്രഞ്ച് സാറ്റലൈറ്റ് ഗ്രൂപ്പായ യൂട്ടെൽസാറ്റിൽ (Eutelsat) വമ്പൻ നിക്ഷേപവുമായി ഭാരതി എന്റർപ്രൈസസിന്റെ (Bharti Enterprises) ബഹിരാകാശ, ഉപഗ്രഹ വിഭാഗമായ ഭാരതി സ്‌പേസ് ലിമിറ്റഡ് (Bharti Space Ltd). 120 മില്യൺ യൂറോയാണ് (ഏകദേശം 1,204 കോടി രൂപ) കമ്പനി യൂട്ടെൽസാറ്റിൽ നിക്ഷേപിക്കാൻ ഒരുങ്ങുന്നത്. ജൂൺ മാസത്തിൽ ഭാരതി സ്‌പേസ് യൂടെൽസാറ്റിൽ 30 മില്യൺ യൂറോ നിക്ഷേപിച്ചതിനു പിന്നാലെയാണിത്.

റിസർവ്ഡ് ക്യാപിറ്റൽ വർദ്ധനവിലൂടെയായിരുന്നു (Reserved capital increase) ഭാരതി സ്പേസിന്റെ നിക്ഷേപം. ഇതോടെ യൂട്ടെൽസാറ്റിൽ കമ്പനിയുടെ മൊത്തം നിക്ഷേപം 150 മില്യൺ യൂറോയായി. യൂട്ടെൽസാറ്റിന്റെ 1.5 ബില്യൺ യൂറോ (15,000 കോടിയിലധികം രൂപ) ക്യാപിറ്റൽ സമാഹരണത്തിന്റെ ഭാഗമാണ് ക്യാപിറ്റൽ ഇൻഫ്യൂഷൻ. സാറ്റലൈറ്റ് ആശയവിനിമയത്തിൽ ആഗോള സ്ഥാനം ശക്തിപ്പെടുത്തുന്നതിനായാണ് യൂട്ടെൽസാറ്റിന്റെ ശ്രമം. ഇതിനായി മുമ്പ് പ്രഖ്യാപിച്ച 1.35 ബില്യൺ യൂറോയിൽ നിന്ന് വളരെ കൂടുതലാണ് ഇതുവരെ സമാഹരിച്ചിരിക്കുന്നത്.

Bharti Space is investing an additional €120 million in Eutelsat as part of a €1.5 billion capital raise, strengthening its position for India’s competitive satellite broadband market, even as the French government takes a lead stake.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version