യുഎഇയിൽ ബിഗ് ടിക്കറ്റിൻ്റെ ഒന്നാം സമ്മാനമായ ഒരു മില്യൺ ദിർഹം (2,33,45,670 രൂപ) സ്വന്തമാക്കി മലയാളി. ദുബായിൽ താമസിക്കുന്ന മലയാളിയായ ജോർജിന ജോർജ് ആണ് ഡിസംബറിൽ നടന്ന മില്യണയർ ഇ-ഡ്രോ സീരിസിൽ സമ്മാനാർഹയായത്. 2024ലെ അവസാന ഇ-ഡ്രോ വിജയി കൂടിയാണ് ജോർജിന. കഴിഞ്ഞ അഞ്ച് വർഷങ്ങളായി സഹപ്രവർത്തകരുമായി ചേർന്ന് ടിക്കറ്റ് എടുക്കുന്ന ജോർജിന ഇത്തവണ ഭർത്താവുമായി ചേർന്ന് എടുത്ത ടിക്കറ്റിനാണ് സമ്മാനം അടിച്ചത്.
![](https://channeliam.com/wp-content/uploads/2025/01/Indian-expat-wins-Big-Ticket-dra-1024x768.webp)
സമ്മാനാർഹമായ വിവരം അറിയിച്ചു ലഭിച്ച ഫോൺ കോൾ ആദ്യം വിശ്വസിക്കാനായില്ലെന്നും തട്ടിപ്പുകാർ ആരോ വിളിക്കുകയാണെന്നാണ് കരുതിയതെന്നും ജോർജിന പറഞ്ഞു. ബിഗ് ടിക്കറ്റ് സമ്മാനത്തുക കൊണ്ട് കുട്ടികളുടെ വിദ്യാഭ്യാസം മികച്ച രീതിയിൽ പൂർത്തിയാക്കും. ഇനിയും ബിഗ് ടിക്കറ്റ് എടുക്കുമെന്നും ജോർജിന പറഞ്ഞു.
![](https://channeliam.com/wp-content/uploads/2025/01/9ce5714cd3-1024x576.webp)
ഈ വർഷം നിരവധി സമ്മാനങ്ങളാണ് ബിഗ് ടിക്കറ്റ് ഭാഗ്യാന്വേഷികളെ കാത്തിരിക്കുന്നത്. 25 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസുള്ള ടിക്കറ്റ് ജനുവരിയിൽ വാങ്ങാം. ഇ-ഡ്രോയിലൂടെ എല്ലാ ആഴ്ചയും ഒരു ഭാഗ്യ ശാലിക്ക് ഒരു മില്യൺ ദിർഹം നേടാനുള്ള അവസരവുമുണ്ട്. ഇതിനു പുറമേയാണ് ജനുവരിയിൽ ദ ബിഗ് വിൻ കോൺടെസ്റ്റ് തിരികെ എത്തുന്നത്.
Georgina George, a Malayali in Dubai, wins the UAE’s Big Ticket first prize of one million dirhams. Discover her inspiring story and upcoming Big Ticket opportunities.