100 കോടി രൂപയുടെ എയർബസ് ഹെലികോപ്റ്റർ വാങ്ങുന്ന ആദ്യ ഇന്ത്യക്കാരനായി ആർപി ഗ്രൂപ്പ് സ്ഥാപകനും കോടീശ്വരനുമായ രവി പിള്ള വാർത്തയിൽ ഇടം പിടിച്ചിരുന്നു. ഈ ഹെലികോപ്റ്ററിനു പുറമേ കോടിക്കണക്കിന് രൂപയുടെ അത്യാഢംബര വാഹനങ്ങളാണ് രവി പിള്ളയുടെ ഗാരേജിലുള്ളത്.
എയർബസ്സിന്റെ H145 എന്ന മോഡൽ ഹെലികോപ്റ്ററാണ് അദ്ദേഹത്തിന്റെ പക്കലുള്ളത്. നിരവധി സവിശേഷതകളും ആഢംബരങ്ങളുമുള്ള ഈ ഹെലികോപ്റ്ററിന്റെ 1,500 യൂണിറ്റുകൾ മാത്രമേ എയർബസ് നിർമിച്ചിട്ടുള്ളൂ. രണ്ട് പൈലറ്റുമാരേയും ഏഴ് യാത്രക്കാരേയും ഉൾക്കൊള്ളാൻ കഴിയുന്ന നാല് ബ്ലേഡുകളുള്ള കോംപാക്ട് ഹെലികോപ്റ്ററായ H145ൽ 785 kW പവർ നൽകുന്ന രണ്ട് Safran HE Ariel 2C2 ടർബോഷാഫ്റ്റ് എഞ്ചിനുകളാണ് ഉള്ളത്. മണിക്കൂറിൽ 246 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ഹെലികോപ്റ്ററിന് സമുദ്രനിരപ്പിൽ നിന്ന് 20,000 അടി വരെ ഉയരത്തിൽ പറക്കാനാകും.
2011ൽ തന്നെ രവി പിള്ള റോൾസ് റോയ്സ് ഗോസ്റ്റ് സ്വന്തമാക്കിയിരുന്നു. ഗോസ്റ്റ് സീരീസ് ഐ മോഡലാണിത്. ഇതിനു പുറമേ Mercedes-Maybach S600 ആണ് അദ്ദേഹത്തിന്റെ ഗാരേജിലെ ഏറ്റവും വില കൂടിയ ആഢംബര കാർ. ദക്ഷിണേന്ത്യയിൽ തന്നെ ഈ മോഡൽ സ്വന്തമാക്കിയ ആദ്യ വ്യക്തി കൂടിയാണ് രവി പിള്ള. ബിഎംഡബ്ല്യു 5 സീരീസ്, ഔഡി എ6 മാട്രിക്സ്, ലാൻഡ് റോവർ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി തുടങ്ങി നിരവധി അത്യാഢംബര വാഹനങ്ങളും അദ്ദേഹത്തിന്റെ ഗാരേജിലുണ്ട്.
Explore Ravi Pillai’s extraordinary collection of luxury vehicles, including the ₹100 crore Airbus H145 helicopter, Rolls-Royce Ghost, Mercedes-Maybach, and more. Discover how his opulent lifestyle mirrors his inspiring journey from Kerala to global success.