ഇന്ത്യയുടെ ആദ്യ Space Robotic Arm

ഇന്ത്യയുടെ ആദ്യത്തെ സ്പേസ് റോബോട്ടിക് ആം പ്രവർത്തനക്ഷമമാക്കി ഐഎസ്ആർഒ. ബഹിരാകാശ പര്യവേക്ഷണ രംഗത്ത് ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇതിലൂടെ ഇന്ത്യ. റിമോട്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ടിക് ആം ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിങ് പരീക്ഷണമായ സ്പേഡെക്‌സ് ദൗത്യത്തിന്റെ ഭാഗമായാണ് വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. സ്പേഡെക്‌സ് ഉപഗ്രഹങ്ങളെ വഹിച്ചുയർന്ന പിഎസ്എൽവി-സി 60 റോക്കറ്റിനൊപ്പമുണ്ടായിരുന്ന POEM-4ലാണ് റോബോട്ടിക് ആം ഘടിപ്പിച്ചത്.



റോബോട്ടിക് ആമിന്റെ വീഡിയോ ഐഎസ്ആർഒ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ ഐഎസ്ആർഒ തദ്ദേശീയമായാണ് റോബോട്ടിക് ആം നിർമിച്ചത്.  തിരുവനന്തപുരം  ISRO Inertial Systems Unitൽ (IISU) വികസിപ്പിച്ച യന്ത്രക്കൈ ഭാവിയിൽ ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയത്തിൽ ഉപയോഗിക്കാൻ പോകുന്ന സാങ്കേതികവിദ്യയാണ്. ബഹിരാകാശത്ത് റോബോട്ടിക് സംവിധാനം വിന്യസിച്ച് പ്രവർത്തിപ്പിക്കുന്ന ചുരുക്കം ലോകരാജ്യങ്ങളുടെ പട്ടികയിലേക്കാണ് ഇതിലൂടെ ഇന്ത്യ എത്തുന്നത്. ഐഎസ്ആർഒ ആദ്യമായാണ് സ്പേസ് ഡോക്കിംഗ് പരീക്ഷണമായ സ്പേഡെക്‌സ് വിക്ഷേപിക്കുന്നത്.

ISRO achieves a historic milestone with the successful operation of India’s first robotic arm in space during the SpaDeX mission. This innovative step boosts India’s space exploration capabilities and future space station plans.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version