ഇന്ത്യയ്ക്കെതിരായ നിലപാടുകളും പ്രസ്താവനകളും കൊണ്ട് കുപ്രസിദ്ധനായ ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു. ലിബറൽ പാർട്ടി അടുത്ത നേതാവിനെ നിശ്ചയിക്കും വരെ ട്രൂഡോ ഇടക്കാല പ്രധാനമന്ത്രിയായി തുടരും. പാർട്ടിക്കുള്ളിലുള്ള എതിർപ്പ് അതിശക്തമായതിനെ തുടർന്നാണ് അപ്രതീക്ഷിതമായി ട്രൂഡോ രാജിവെച്ചത്.
പാർട്ടി അടുത്ത നേതാവിനേയും പ്രധാനമന്ത്രിയേയും തെരഞ്ഞെടുക്കുന്ന പശ്ചാത്തലത്തിൽ രാജിവെക്കുകയാണെന്ന് ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിൽ രാജ്യം യഥാർത്ഥ നേതാവിനെ കണ്ടെത്തേണ്ടതുണ്ട്. ആഭ്യന്തരമായ വെല്ലുവിളികൾ കൈകാര്യം ചെയ്യേണ്ടതിനാൽ ഞാൻ മികച്ച സ്ഥാനാർത്ഥിയായിരിക്കില്ല എന്ന് എനിക്ക് അറിയാം.
അതിനാൽ രാജിവെക്കുന്നു, ഒരു മാറ്റം ഇപ്പോൾ അനിവാര്യമാണ്- ട്രൂഡോ വ്യക്തമാക്കി.
ഈ വർഷം പകുതിയോടെ ക്യാനഡയിൽ അടുത്ത പൊതുതെരഞ്ഞെടുപ്പിന് സജ്ജമാകേണ്ടതുണ്ട്. സാമ്പത്തിക നയ നിലപാടുകളുടേയും, ആഭ്യന്തര സുരക്ഷയുടേയും പേരിൽ ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ കുറെ നാളുകളായി കടുത്ത വിമർശനം നേരിട്ടിരുന്നു. ഭരണകക്ഷിയായ ലിബറൽ പാർട്ടിക്ക് പ്രത്യേക നേതൃ സമ്മേളനം വിളിച്ചുമാത്രമേ പുതിയ നേതാവിനേയും പ്രധാനമന്ത്രിയേയും കണ്ടെത്താനാകൂ. അത് മാസങ്ങൾ നീളുന്ന പ്രക്രിയയായതിനാൽ അതുവരെ ട്രൂഡോ ഇടക്കാല പ്രധാനമന്ത്രിയായി തുടരും.
Canadian Prime Minister Justin Trudeau has announced his resignation amidst growing opposition within his party. Trudeau will serve as interim PM until the Liberal Party elects a new leader ahead of the mid-year general election.