ഗ്രീൻ ഹൈഡ്രജൻ പദ്ധതിക്ക് കേന്ദ്രസഹായം

കേരളത്തിലെ ഗതാഗത രംഗത്തെ ഹരിത ഹൈഡ്രജൻ പൈലറ്റ് പദ്ധതിക്കായി 34.84 കോടി രൂപയുടെ കേന്ദ്ര ധനസഹായം. കേന്ദ്ര ഊർജ മന്ത്രാലയം (MNRE) ധനസഹായം പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതിക്ക് ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI) അംഗീകാരം ലഭിച്ചു.

കേരള സർക്കാർ നിയന്ത്രണത്തിലുള്ള ഏജൻസി ഫോർ ന്യൂ ആൻഡ് റിന്യൂബിൾ എനർജി റിസർച്ച് ആൻഡ് ടെക്നോളജി (ANERT) സിഇഒ എൻ. വെലൂരി ആണ് ഇക്കാര്യം അറിയിച്ചത്. ഹൈഡ്രജൻ സാങ്കേതികവിദ്യ ഗതാഗത മേഖലയിലേക്കു കൊണ്ടുവരുന്നതിന്റെ പ്രായോഗികതയും വ്യാപനക്ഷമതയും ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പദ്ധതിക്ക് ആകെ ആവശ്യമായ തുക 40 കോടി രൂപയാണ്. ഇതിന്റെ 90 ശതമാനത്തോളമാണ് ഗ്രീൻ ഹൈഡ്രജൻ പൈലറ്റ് സ്കീം വയബലിറ്റി ഗ്യാപ് ഫണ്ടിങ് സഹായത്തോടെ ഇപ്പോൾ കേന്ദ്രം നൽകിയിരിക്കുന്നത്. വാഹനങ്ങൾക്കായി 5.45 കോടി രൂപയും ഹൈഡ്രജൻ ഇന്ധന സ്റ്റേഷനുകൾക്കായി 29.39 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. പ്രവർത്തനം ആരംഭിച്ച് ആദ്യ രണ്ട് വർഷങ്ങളിലെ ഗ്രീൻ ഹൈഡ്രജൻ ചിലവുകൾ ANERT വഹിക്കും.

തിരുവനന്തപുരം-കൊച്ചി, കൊച്ചി-എടപ്പള്ളി റൂട്ടുകളിലാണ് പൈലറ്റ് പ്രൊജക്റ്റ് അനുമതി ലഭിച്ചിട്ടുള്ളത്. നാല് ട്രക്കുകളാണ് പൈലറ്റ് പ്രൊജക്റ്റിനായി അനുവദിച്ചിട്ടുള്ളത്. പൈലറ്റ് പ്രൊജക്റ്റിൽ രണ്ട് വർഷം കൊണ്ട് ഇവ 60000 കിലോമീറ്റർ പിന്നിടണം.

Kerala takes a step towards sustainable transport with the launch of a ₹40 crore Green Hydrogen Pilot Project, backed by ₹34.84 crore in central assistance. Learn about its implementation and goals.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version