കടലിനുമീതെ കണ്ണാടിപ്പാലം

ഇന്ത്യയുടെ തെക്കേയറ്റം എന്ന വിശേഷണത്തിനൊപ്പം മറ്റൊരു സവിശേഷതയുമായി കന്യാകുമാരി. കടലിനു മുകളിലൂടെയുള്ള രാജ്യത്തെ ആദ്യ ഗ്ലാസ്സ് ബ്രിഡ്ജ് നിർമിച്ചാണ് കന്യാകുമാരി വാർത്തകളിൽ ഇടം പിടിക്കുന്നത്. കന്യാകുമാരിയിലെ രണ്ട് സുപ്രധാന കേന്ദ്രങ്ങളായ വിവേകാനന്ദ പാറയേയും തിരുവള്ളുവർ പ്രതിമയേയും ബന്ധിപ്പിക്കുന്ന കണ്ണാടിപ്പാലമാണ് കഴിഞ്ഞ ദിവസം തുറന്നത്. തമിഴ്നാട് സർക്കാർ സ്ഥാപിച്ച ഗ്ലാസ് ബ്രിഡ്ജിന്റെ നിർമാണച്ചിലവ് 37 കോടി രൂപയാണ്. ത്രിവേണി സംഗമത്തിൽ വിവേകാനന്ദ സ്മൃതിമണ്ഡപത്തേയും തമിഴ് പ്രാചീന കവി തിരുവള്ളുവരുടെ പ്രതിമയേയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഉദ്ഘാടനം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് നിർവഹിച്ചത്.

പാലത്തിൻ്റെ മധ്യത്തിൽ കട്ടിയുള്ള കണ്ണാടി സ്ഥാപിച്ച് തൂക്കുപാലം മാതൃകയിലാണ് ഗ്ലാസ് ബ്രിഡ്ജ് നിർമിച്ചിരിക്കുന്നത്. ചെന്നൈ ഐഐടി വിദഗ്ധരുടെ മേൽനോട്ടത്തിലായിരുന്നു പാലം നിർമാണം. 77 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ളതാണ് പാലം. ഇന്ത്യയിൽ ആദ്യമായാണ് കടലിനുമീതെ ഗ്ലാസ് ബ്രിഡ്ജ് നിർമിക്കുന്നത്. പാലത്തിനു മുകളിലൂടെ സന്ദർശകർ നടന്നുപോകുമ്പോൾ കടലിൻ്റെ സൗന്ദര്യം കാണാവുന്ന തരത്തിലാണ് നിർമാണം.

വിവേകാനന്ദപ്പാറയിലേക്ക് എത്തുന്ന സഞ്ചാരികൾക്ക് കാലാവസ്ഥാ വ്യതിയാനവും കടൽ പ്രക്ഷുബ്ധതയും കാരണം പലപ്പോഴും തിരുവള്ളുവർ പ്രതിമയ്ക്ക് അരികിലേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. കാലാവസ്ഥ മോശമാകുന്ന സമയങ്ങളിൽ വിവേകാനന്ദപ്പാറയിലെ ബോട്ട് ജെട്ടിയിൽ നിന്നുള്ള സർവീസ് തടസ്സപ്പെടുന്നത് പതിവായിരുന്നു. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമായാണ് ഗ്ലാസ് ബ്രിഡ്ജ് നിർമിച്ചത്. തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചതിൻ്റെ രജതജൂബിലി ആഘോഷത്തിൻ്റെ ഭാഗമായിക്കൂടിയാണ് കണ്ണാടിപ്പാലം എത്തുന്നത്.

പ്രദേശത്തെ ടൂറിസം വികസനത്തിന് ഗ്ലാസ്സ് ബ്രിഡ്ജിന്റെ വരവ് ഏറെ ഗുണം ചെയ്യും. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ് ഇവിടെ സന്ദർശനത്തിന് അനുയോജ്യമെന്ന് ടൂറിസം അധികൃതർ പറഞ്ഞു. ഗ്ലാസ് ബ്രിഡ്ജിനായുള്ള ടിക്കറ്റ് കൗണ്ടറിൽ നിന്ന് നേരിട്ടോ ഓൺലൈൻ വഴിയോ വാങ്ങാം.

India’s first glass bridge in Kanyakumari connects the Vivekananda Rock Memorial and the Thiruvalluvar Statue, offering stunning ocean views and enhancing tourism with a blend of engineering and cultural significance.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version