ബോച്ചേ എന്ന ബോബി ചെമ്മണ്ണൂരിന്റെ ആസ്തി എത്രയാണ്?
ചെമ്മണ്ണൂർ കുടുംബത്തിലെ സ്വർണവ്യാപാരം പണയ സ്ഥാപനങ്ങള്‍ തുടങ്ങിയവയിൽ ബോബി ചെമ്മണ്ണൂരിന്റെ ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ കീഴില്‍ വരുന്നതാണ് ചെമ്മണ്ണൂർ ഇൻ്റർനാഷ്ണല്‍ ജുവലേഴ്സ് . ചെമ്മണ്ണൂർ കുടുംബത്തില്‍ നിന്നും തലമുറ കൈമാറി ലഭിച്ച സ്വർണവ്യാപരവും സ്വർണപണയ ബിസിനസുകളുമാണ് ബോബി ചെമ്മണ്ണൂരിന്റെ ബിസിനസ് ശൃംഖലയുടെ താങ്ങായി നിൽക്കുന്നത് . ബോബി ചെമ്മണ്ണൂരിൻ്റെ ആസ്തി 1000 കോടിക്ക് മുകളില്‍ വരുമെന്നാണ് രണ്ടു വർഷം മുമ്പത്തെ കണക്കുകൾ .
2022 ൽ ഔദ്യോഗിക രേഖകൾ പ്രകാരം ചെമ്മണ്ണൂർ ഇൻ്റർനാഷ്ണല്‍ ജുവലേഴ്സിൻ്റെ ടേണ്‍ ഓവർ 2500 കോടി രൂപയാണ്. ആകെ ആസ്തി 1550 കോടി രൂപയും. ഇത് ജുവലറിയുടെ മാത്രമാണ്.
സ്വർണവ്യാപാരത്തിന് പുറമെ സ്വർണപണയം നല്കുന്ന ചെമ്മണ്ണൂർ ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെൻ്റ് ലിമിറ്റഡിൻ്റെ കീഴിലുള്ള ബോച്ചേ ഗോള്‍ഡ് ലോണ്‍, നിക്ഷേപ സ്ഥാപനമായ ചെമ്മണ്ണൂർ നിധി, ഹോട്ടല്‍ ആൻഡ് ടൂറിസും സ്ഥാപനങ്ങളായ ക്ലബ് ഓക്സിജൻ, ബോബി ടൂർസ് ആൻഡ് ട്രാവല്‍സ്, സൂപ്പർ മാർക്കറ്റ് ശൃംഖലയായ ബോബി ബസാർ തുടങ്ങിയവയാണ് ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ കീഴില്‍ പ്രവർത്തിക്കുത്. ക്ലബ് ഓക്സിജൻ, ബോബി ടൂർസ് ആൻഡ് ട്രാവല്‍സിൻ്റെ കീഴിലാണ് റോള്‍സ് റോയ്സ് ടാക്സി സർവീസ് ബോച്ചേ പ്രവർത്തിപ്പിക്കുന്നത്. കൂടാതെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് എയർ ടാക്സി സർവീസും ബോബി ഗ്രൂപ്പ് ഓഫ് കമ്ബനീസ് നടത്തുന്നുണ്ട്.
ഇവയ്ക്ക് പുറമെ ലൈഫ് വിഷൻ ചാരിറ്റബിള്‍ ട്രസ്റ്റിൻ്റെ ഭാഗമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങള്‍ ബോബി ചെമ്മണ്ണൂർ സംഘടിപ്പിക്കാറുണ്ട്. വയനാട് ഉരുള്‍പ്പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവർക്ക് വീട് പണിയുന്നതിനായി തൻ്റെ ഭൂമി ബോബി ചെമ്മണ്ണൂർ വിട്ട് നല്‍കിയെന്നത് വാർത്തയായിരുന്നു.
മണി ചെയിൻ മാതൃകയില്‍ ചെമ്മണ്ണൂർ നിക്ഷേപകരില്‍ നിന്നും പണം സമാഹരിച്ചു എന്ന് 2016ല്‍ വിവാദമുയർന്നിരുന്നു . ആർബിഐയുടെയോ സെബിയുടെയും അനുമതിയില്ലാതെയാണ് അന്ന് മണി ചെയിൻ മാതൃകയില്‍ ബോബി ചെമ്മണ്ണൂരിൻ്റെ സ്ഥാപനം ജനങ്ങളില്‍ നിന്നും പണം നിക്ഷേപം നടത്തിയത്. ഇപ്പോൾ ബോച്ചേ ടീ ലോട്ടറി സമാന സ്കീം അടക്കം ജനപ്രശസ്തമാണ്.
കേരളത്തിലെ മുൻനിര വാഹന പ്രേമി എന്നത് ബോബി ചെമ്മണ്ണൂരിന്റെ മറ്റൊരു മുഖമാണ്.വില കൂടിയ ആഡംബര വാഹനങ്ങൾ ഏതൊരു സാധാരണക്കാരനും യാത്ര ചെയ്യാൻ ലഭിക്കുമെന്ന് തെളിയിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. ആഡംബരത്തിൻ്റെ അവസാന വാക്ക് എന്നറിയപ്പെടുന്ന കോടികൾ വില വരുന്ന റോൾസ് റോയ്സ് സ്വന്തമാക്കുകയും അത് കൂടുതൽ ജനകീയമാക്കാൻ വേണ്ടി റോൾസ് റോയ്സിൽ ഒരു ദിവസം യാത്ര ചെയ്യാനുളള പാക്കേജ് നടപ്പാക്കുകയും ചെയ്തത് വലിയ വാർത്തയായിരുന്നു. കൂടുതൽ അടുത്ത് കൊണ്ടിരിക്കുകയാണ്.
വിദേശത്ത് നിന്ന് കാറുകൾ സെക്കന്റ് ഹാൻഡ് അയാൾ പോലും കേരളത്തിലേക്ക് എത്തിക്കുന്നത് ബോച്ചെയുടെ പ്രധാന താൽപ്പര്യങ്ങളിലൊന്നാണ്. ഇറക്കുമതി ചെയ്ത ഫോർഡ് എഫ്650 സൂപ്പർ ട്രക്കിന് മുകളിൽ ബോബി ചെമ്മണ്ണൂർ നിൽക്കുന്നത് സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ ആയിരുന്നു. കറുപ്പ് നിറത്തിലുള്ള പിക്കപ്പ് ട്രക്കിൽ ബോബി ചെമ്മണ്ണൂരിന്റെ ബ്രാൻഡ് ലോഗോയും സ്റ്റിക്കറുകളും പതിപ്പിച്ച് വയനാട്ടിൽ സംഘടിപ്പിച്ച പുതുവത്സര പാർട്ടിയിൽ ബോച്ചെ നൃത്തം ചെയ്യുന്ന വീഡിയോ വൈറലായിരുന്നു.
ഇപ്പോഴിതാ വീണ്ടും ബോച്ചെ എസ്യുവികളിലെ രാജാവായ ഡിഫൻഡർ സ്വന്തമാക്കി . ബ്രിട്ടീഷ് വാഹന നിർമ്മാതാക്കളായ ലാൻഡ് റോവറിന്റെ വളരെ ജനപ്രിയ മോഡലുകളിൽ ഒന്നാണിത്. ബോച്ചെ സ്വന്തമാക്കിയത് റോയൽ ഡ്രൈവിൽ നിന്നുളള സെക്കൻഡ് ഹാൻഡ് മോഡലാണ്. ഏകദേശം 2 കോടി രൂപയോളമാണ് പുതിയ വാഹനത്തിൻ്റെ വില.
Discover the business empire and net worth of Bobby Chemmanur, aka Boche, a prominent entrepreneur known for Chemmanur Jewellers, luxury cars, and philanthropy.