കോയമ്പത്തൂരിൽ 20 ലക്ഷം സ്ക്വയർ ഫീറ്റിൽ ഐടി ഹബ്ബ് നിർമിക്കാൻ തമിഴ്നാട് ഗവൺമെന്റ്. സംസ്ഥാന ഗവൺമെന്റിന്റെ നേതൃത്വത്തിലുള്ള പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ് ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനു കീഴിലാണ് പദ്ധതിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വ്യക്തമാക്കി.
ഐടി രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ തമിഴ്നാട് എന്നും മാതൃകയായി നിലനിന്നിട്ടുണ്ട് എന്ന് സ്റ്റാലിൻ പറഞ്ഞു. നിർമിത ബുദ്ധി, ബ്ലോക്ചെയിൻ, ഐഒടി, ഇലക്ട്രിക് വാഹനങ്ങൾ തുടങ്ങിയ ഭാവിയുടെ സാങ്കേതിക വിദ്യയിൽ വൻ മാറ്റങ്ങൾ കൊണ്ടുവരികയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. ഈ സർക്കാർ അധികാരത്തിലേറിയതിനു ശേഷം നിരവധി ആഗോള സംരംഭങ്ങളാണ് തമിഴ്നാട്ടിലേക്ക് എത്തിയത്. വികസനത്തിന്റെ പാതയിൽ ഇനിയും മുൻപോട്ട് പോകാനുണ്ട്. അതിനുള്ള കഠിനശ്രമത്തിലാണ്-അദ്ദേഹം പറഞ്ഞു. വികസനമെന്ന് തലസ്ഥാന നഗരിയിൽ മാത്രം ഒതുങ്ങേണ്ട ഒന്നല്ലെന്നും അത് നാട്ടിലെങ്ങും ഒരു പോലെ വരേണ്ട ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tamil Nadu announces a 2 million sq ft AI-focused IT hub in Coimbatore, fostering emerging technologies and balanced growth across the state, says CM MK Stalin at the ‘Umagine TN’ conference.