ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിർമിതിയായ ദുബായിലെ ബുർജ് ഖലീഫ പതിനഞ്ചാം വാർഷികാഘോഷത്തിന്റെ നിറവിലാണ്. 2010 ജനുവരിയിൽ ഉദ്ഘാടനം ചെയ്യപ്പെട്ട കെട്ടിടം നിരവധി ലോക റെക്കോർഡുകൾ സ്വന്തമാക്കി. 828 മീറ്റർ (2,716.5 അടി) ഉയരവും 163 നിലകളുമുള്ള കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനം ആരംഭിച്ചത് 2004ലാണ്. റിയൽ എസ്‌റ്റേറ്റ് കമ്പനിയായ എമാർ പ്രോപർട്ടീസിന്റെ ഉടമസ്ഥതയിലാണ് ബുർജ് ഖലീഫ.
മുഹമ്മദ് കജൂർ അലബ്ബാർ ആണ് എമാർ ഗ്രൂപ്പിന്റെ തലവൻ. 1997ൽ സ്ഥാപിതമായ കമ്പനിയുടെ ആസ്ഥാനം ദുബായിലാണ്. ദുബായ് മാൾ, ദുബായ് ഫൗണ്ടൻ അടക്കമുള്ള നിരവധി വമ്പൻ പ്രൊജക്റ്റുകൾക്ക് പേരു കേട്ട കമ്പനി കൂടിയാണ് എമാർ ഗ്രൂപ്പ്. നിലവിൽ ബുർജ് ഖലീഫയുടെ ഉടമസ്ഥാവകാശവും മറ്റ് മാനേജ്മെന്റ് ചുമതലകളുമെല്ലാം എമാർ ഗ്രൂപ്പിനാണ്. ദുബായ് ഗവൺമെന്റിന്റേയും യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹിയാന്റേയും സാമ്പത്തിക സഹായത്തോടെയാണ് എമാർ പ്രോപ്പർട്ടീസിന്റെ പ്രവർത്തനം. ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ് സി ആൻഡ് ടി, ബെൽജിയം കമ്പനി ബി സിക്സ് എമിറാത്തി കമ്പനി അറബ്ടെക് എന്നിവയുമായി ചേർന്നാണ് എമാർ ബുർജ് ഖലീഫയുടെ നിർമാണം പൂർത്തിയാക്കിയത്.
Explore the ownership, construction, and record-breaking achievements of the Burj Khalifa, the world’s tallest building. Learn about its sustainable design and significance in showcasing Dubai’s global ambition.