ലോകത്തിലെ ഏറ്റവും വലിയ സ്റ്റോക് മാർക്കറ്റ് നിക്ഷേപകനാണ് അമേരിക്കക്കാരനായ വാറൻ ബഫറ്റ്. 82 ലക്ഷം കോടി രൂപ മൂല്യമുള്ള ബിസിനസ് സാമ്രാജ്യമാണ് അദ്ദേഹത്തിന്റേത്. ഇപ്പോൾ 92ാമത്തെ വയസ്സിൽ തന്റെ പിൻഗാമിയെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇതിഹാസ ധന നിക്ഷേപകനും ലോകത്തിലെ അതിസമ്പന്നരിൽ ഒരാളുമായ വാറൻ ബഫറ്റ്. Berkshire Hathaway എന്ന തന്റെ കമ്പനിയുടെ നേതൃസ്ഥാനം മകൻ ഹോവാർഡ് ബഫറ്റിന് കൈമാറിയിരിക്കുകയാണ് വാറൻ ബഫറ്റ്.

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് വാറൻ നേതൃകൈമാറ്റ തീരുമാനത്തിലെത്തിയത്. £8.2 ട്രില്യൺ മൂല്യമുള്ള കമ്പനിയുടെ പിൻഗാമിയെ കണ്ടെത്തൽ ഏറെ ശ്രമകരമായിരുന്നു എന്നും അതുകൊണ്ടാണ് നേതൃകൈമാറ്റത്തിന് ഇത്രയും കാലതാമസം നേരിട്ടതെന്നും വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. മൂന്ന് മക്കളേയും ഒരുപോലെ വിശ്വസിക്കുന്നതായും എന്നാൽ കൂടുതൽ കാര്യക്ഷമതയോടെ കാര്യങ്ങൾ ചെയ്യാനുള്ള  മിടുക്കാണ് ഹോവാർഡ് ബഫറ്റിനെ പിൻഗാമിയായി തിരഞ്ഞെടുക്കാൻ കാരണമെന്നും വാറൻ ബഫറ്റ് പ്രതികരിച്ചു. എന്നാൽ എല്ലാ സ്വത്തുക്കളും മക്കൾക്ക് നൽകില്ലെന്ന് അദ്ദേഹം പറഞ്ഞു. വിഭജിച്ച സ്വത്തുവകയിൽ നിന്നും £120 ബില്യൺ കാരുണ്യപ്രവർത്തനങ്ങൾക്കായി ചിലവഴിക്കണമെന്നാണ് വാറൻ ബഫറ്റിന്റെ നിർദേശം.

30 വർഷത്തോളമായി Berkshire Hathawayയുടെ നിർണായക സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള വ്യക്തിയാണ് ഹോവാർഡ് ബഫറ്റ്. പിതാവിനൊപ്പം വർഷങ്ങൾ നീണ്ട ബിസിനസ് പ്രവർത്തനങ്ങൾ തനിക്ക് വലിയ പാഠമായിരുന്നു എന്നും പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിൽ അത് തനിക്ക് ഏറെ സഹായകരമാകുമെന്നും ഹോവാർഡ് ബഫറ്റ് പ്രതികരിച്ചു.  

Warren Buffett, at 92, has chosen his son Howard Buffett to succeed him as the leader of Berkshire Hathaway, ensuring the continuation of his visionary legacy and focus on philanthropy.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version