ഒരു കാലത്ത് മൊബൈൽ ഫോൺ വിപണി അടക്കിവാണിരുന്ന ഫിന്നിഷ് ടെലിക്കോം കമ്പനി നോക്കിയ (Nokia), ആപ്പിൾ ഐഫോണിന്റെ വരവോടെ വലിയ തിരിച്ചടികൾ നേരിട്ടു. 2007ൽ ഐഫോൺ വിപണിയിലെത്തിയതോടെ അതുമായി പിടിച്ചുനിൽക്കാനാകാതെ ആയിരുന്നു നോക്കിയയുടെ പിൻമാറ്റം. പിന്നീട് മൊബൈൽ ഫോണുകളുടെ ഭാഗം മൈക്രോസോഫ്റ്റിന് വിൽപന നട‌ത്തി. എന്നാൽ ഏറെനാളത്തെ തിരിച്ചടികൾക്ക് ശേഷം ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണ് കമ്പനി. മൊബൈൽ ഉപകരണങ്ങളിൽ നിന്ന് മാറി ടെലികോം നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ സേവനങ്ങളിലേക്കും എഐ രംഗത്തേക്കും ശ്രദ്ധ കേന്ദ്രീകരിച്ചാണ് കമ്പനിയുടെ മുന്നേറ്റം. 2025 അവസാനം, അമേരിക്കൻ എഐ ചിപ് ഭീമൻ എൻവിഡിയയുമായുള്ള (Nvidia) പങ്കാളിത്തമാണ് ഇതിൽ നിർണായകമായത്. നോക്കിയയിൽ $1 ബില്യൺ ഡോളർ നിക്ഷേപം നടത്തിയ എൻവിഡിയ കമ്പനി ഓഹരികളിൽ ഏകദേശം 2.9 % സ്വന്തമാക്കി.  ഈ നിക്ഷേപത്തിലൂടെ നോക്കിയയുടെ എഐ പവേർഡ് നെറ്റ്‌വർക്ക് സോല്യൂഷനുകളിലേക്കും ഡാറ്റാസെന്റർ നെറ്റ്‌വർക്കിംഗ് വികസനത്തിലേക്കും ഉപയോഗിക്കാനാണ് കരാർ.

Nokia Nvidia AI Partnership

5G നെറ്റ്‌വർക്ക് ഉപകരണങ്ങൾ, ക്ലൗഡ്‑ബേസ്‌ഡ് നെറ്റ്‌വർക്ക് പരിഹാരങ്ങൾ, ഒപ്റ്റിക്കൽ നെറ്റ് വർക്ക്ക് സിസ്റ്റംസ് എന്നിവയിലാണ് നോക്കിയയുടെ നിലവിലേയും ഭാവിയിലേയും പ്രവർത്തനങ്ങൾ. എൻവിഡിയയുമായുള്ള കൂട്ടുകെട്ടിന്റെ ഭാഗമായി 5G അഡ്വാൻസഡ്, 6G നെറ്റ്‌വർക്ക് പ്ലാറ്റ്ഫോമുകൾ എന്നിവയ്ക്കൊപ്പം AI‑RAN (Radio Access Network) സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയുമാണ് നോക്കിയയുടെ ലക്ഷ്യം. ഈ തന്ത്രപരമായ നീക്കത്തിലൂടം നോക്കിയയുടെ ശക്തമായ തിരിച്ചുവരവിനു വഴിയൊരുങ്ങുമെന്ന് ടെക് ബിസിനസ് വിദഗ്ധർ വിലയിരുത്തുന്നു. എൻവിഡിയ നിക്ഷേപത്തിനു പിന്നാലെ നോക്കിയയുടെ ഓഹരി വിലയിൽ വലിയ വളർച്ചയും സൃഷ്ടിച്ചു. ഇത് കമ്പനിക്ക് നിക്ഷേപകരുടെ ഇടയിലുള്ള ആത്മവിശ്വാസം വർധിപ്പിക്കുന്നു. കേവലം ഫോൺ നിർമാതാക്കൾ എന്നതിനപ്പുറം ഭാവിയുടെ സാധ്യതകളായ AI ചിപ് സംയോജനം, ഡാറ്റാ സെന്റർ സേവനങ്ങൾ എന്നിവയിലേക്ക് വിപുലീകരിച്ചത്, കമ്പനിയ്ക്ക് പുതിയ വളർച്ചാമാർഗങ്ങൾ തുറന്ന് നൽകി. ഈ മാറ്റങ്ങൾ നിക്ഷേപകരും വ്യവസായ വിദഗ്ധരും നോക്കിയയുടെ വളർച്ചാകഥയായി വിലയിരുത്തുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നെറ്റ്‌വർക്കിംഗ് സൊല്യൂഷനുകളിൽ കമ്പനികൾ സഹകരിക്കുമെന്നും എൻവിഡിയയുടെ ഭാവിയിലെ എഐ ഇൻഫ്രാസ്ട്രക്ചർ പ്ലാനുകളിൽ തങ്ങളുടെ ഡാറ്റ സെന്റർ ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തുമെന്നും നോക്കിയ നേരത്തെ വ്യക്തമാക്കിയിരുന്നു. എഐ സാങ്കേതിക വിദ്യയുടെ വേഗത്തിലുള്ള വളർച്ച കണക്കിലെടുത്ത് 2030 ആകുമ്പോഴേക്കും ഡാറ്റാ സെന്ററുകൾക്കായുള്ള ആകെ മൂലധന ചെലവ് 1.7 ട്രില്യൺ ഡോളർ കവിയുമെന്ന് കൺസൾട്ടിംഗ് സ്ഥാപനമായ മക്കിൻസി കണക്കാക്കുന്നു. ഇതിനകം, മുൻകാല ഐഫോൺ പ്രഭാവത്തിൽ നഷ്ടങ്ങൾ അനുഭവിച്ച നോക്കിയ, ഇപ്പോഴത്തെ നേതൃസംഘത്തിന്റെ കീഴിൽ നടത്തിയ സാങ്കേതിക, സാമ്പത്തിക, തന്ത്രപരമായ മാറ്റങ്ങളിലൂടെ തങ്ങളുടെ നെറ്റ്‌വർക്ക്, ക്ലൗഡ്, എഐ സംവിധാനങ്ങളിലെ കഴിവും വിശ്വാസ്യതയും മികവുറ്റതാക്കി. ഇങ്ങനെ ഭാവിയുടെ വലിയ വിപണിയിലേക്കാണ് നോക്കിയയുടെ ചുവടുവെയ്പ്പ്. ഇതുവഴി, വിപുലമായ വിപണിയിൽ $1 ബില്യൺ മൂല്യമുള്ള എൻവിഡിയ നിക്ഷേപം പോലെ സുപ്രധാന കരാറുകൾ നേടാൻ സാധ്യതയുള്ളതായി ടെക് വിദഗ്ധർ വിലയിരുത്തുന്നു.

From mobile phone giant to AI innovator, Nokia secures a landmark $1 billion investment from Nvidia. Discover how Nokia is redefining the future of 5G, 6G, and AI-powered networking.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version