അദാനി ഗ്രൂപ്പിന്റെ ആസ്തികൾ കേവല ആസ്തികളല്ലെന്നും, ഇന്ത്യയുടെയും ജനങ്ങളുടെയും മുന്നിലുള്ള വിശുദ്ധ വിശ്വാസമാണെന്നും ഗ്രൂപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജുഗേശീന്ദർ സിംഗ് പറഞ്ഞു. ഗ്രൂപ്പിന്റെ അടുത്ത പത്ത് വർഷത്തെ ലക്ഷ്യങ്ങൾ വിശദീകരിച്ചുള്ള സാമൂഹ്യമാധ്യമ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങളുടെ കാവൽക്കാരായി അദാനി ഗ്രൂപ്പ് മുൻനിരയിലുണ്ടാകുമെന്നും 2026 മുതൽ മുന്നോട്ടുള്ള പദ്ധതികൾ വിശദമാക്കവേ അദ്ദേഹം കൂട്ടിച്ചേർത്തു.

Adani Group National Vision and Future Goals

ഇന്ത്യയുടെ ഭൂമിയും വിഭവങ്ങളും ഉപഹാരമായി കണ്ട്, അവയെ കൂടുതൽ ശക്തമായ രൂപത്തിൽ ജനങ്ങൾക്ക് തിരികെ നൽകുകയാണ് ഗ്രൂപ്പിന്റെ ഉത്തരവാദിത്വം. ഖവ്ദയിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലുതും നൂതനവുമായ 30 ജിഗാവാട്ട് ഗ്രീൻ എനർജി പാർക്ക് വഴി അദാനി ഗ്രീൻ എനർജി ലിമിറ്റഡ് ശക്തമായ സാന്നിധ്യമാകുകയാണ്. ഇതിനുപുറമേ ആശുപത്രികൾ, സ്കൂളുകൾ തുടങ്ങിയ അനിവാര്യ സേവനങ്ങൾക്ക് അടിസ്ഥാന വൈദ്യുതി നൽകുന്ന അദാനി പവറും ഇന്ത്യയുടെ ഊർജപരിവർത്തനത്തിൽ നിർണായക പങ്ക് വഹിക്കുന്നു. രാജ്യത്തെ ചരക്ക് നീക്കത്തിന്റെ 30 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്ന അദാനി പോർട്ട്സ് ഇന്ത്യയുടെ സമൃദ്ധിയിലേക്കുള്ള കവാടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അദാനി എനർജി സൊല്യൂഷൻസ് ലിമിറ്റഡും അദാനി സിമന്റും ആധുനിക ഇന്ത്യയുടെ അടിത്തറ പണിയുകയാണ്. വൈദ്യുതി ട്രാൻസ്മിഷൻ ഗ്രിഡ് രംഗത്തും ഗ്രൂപ്പ് വൻ മുന്നേറ്റം നടത്തുന്നു. മൂലധന നിയന്ത്രണത്തിൽ മികവ് പുലർത്തുന്ന ഗ്രൂപ്പിന് 2.6 മടങ്ങ് നെറ്റ് ഡെബ്റ്റ്-ടു-ഇബിറ്റ്ഡാ അനുപാതമുണ്ട്. ഹ്രസ്വകാല ലാഭത്തേക്കാൾ ദീർഘകാല സ്ഥിരതയ്ക്കാണ് അദാനി ഗ്രൂപ്പ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണനിർവഹണത്തിൽ, പ്രധാന സമിതികളുടെ 100 ശതമാനവും സ്വതന്ത്ര ഡയറക്ടർമാർ അദ്ധ്യക്ഷത വഹിക്കുന്നു. എസ് ആൻഡ് പി ഗ്ലോബൽ സിഎസ്എ പോലുള്ള ആഗോള മാനദണ്ഡങ്ങളിൽ ഉയർന്ന സുതാര്യത കൈവരിച്ചിട്ട്. ഇന്ത്യയോടും ജനങ്ങളോടും നന്ദി അറിയിച്ച അദ്ദേഹം, അദാനി ഗ്രൂപ്പ് ഒരു കോർപ്പറേറ്റ് സാമ്രാജ്യം മാത്രമല്ല, ഒരു ദേശീയ പ്രതിജ്ഞയാണ് നിറവേറ്റുന്നതെന്നും കൂട്ടിച്ചേർത്തു.

Adani Group CFO Jugeshinder Singh outlines the group’s 10-year vision, describing its assets as a “sacred trust” for India’s growth in energy, ports, and infrastructure.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version