ഒരു കമ്പനിയിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അഥവാ സിഇഓയുടെ ഉത്തരവാദിത്വം വലുതാണ്. ആഗോള കമ്പനികളിൽ ഈ ഉത്തരവാദിത്വം പതിൻമടങ്ങാകുന്നു. അത് കൊണ്ട് തന്നെ കോടികളാണ് കമ്പനികൾ സിഇഓമാർക്ക് ശമ്പളം, ബോണസ്, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന അതിശയിപ്പിക്കുന്ന പാക്കേജുകളിലൂടെ നൽകാറുള്ളത്. അത്തരത്തിൽ ലോകത്തിൽ ഏറ്റവും കൂടുതൽ ശമ്പളം കൈപ്പറ്റുന്ന സിഇഓമാർ ആരെല്ലാമാണ് എന്ന് നോക്കാം.

ഇലക്ട്രിക് വാഹനരംഗത്തും ബഹിരാകാശ വ്യവസായങ്ങളിലും വിപ്ലവം സൃഷ്ടിച്ച ടെസ്‌ലയുടേയും സ്‌പേസ് എക്‌സിന്റേയും സിഇഒ ഇലോൺ മസ്‌ക്
ആണ് നിലവിൽ ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന സിഇഒ. $23.5 ബില്യൺ ആണ് അദ്ദേഹത്തിന്റെ വാർഷിക പ്രതിഫലം. $770.5 മില്യൺ വാർഷിക പ്രതിഫലം വാങ്ങുന്ന ആപ്പിൾ സിഇഒ ടിം കുക്ക് ആണ് പട്ടികയിൽ രണ്ടാമത്. ഗൂഗിളിൻ്റെ മാതൃ കമ്പനി ആൽഫബെറ്റ് സിഇഓയും ഇന്ത്യൻ വംശജനുമായ സുന്ദർ പിച്ചൈ ആണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മൂന്നാമത്തെ വ്യക്തി. $280 മില്യണാണ് അദ്ദേഹത്തിന്റെ വാർഷിക പ്രതിഫലം.

ഇവർക്ക് പുറമേ എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്, നെറ്റ്ഫ്ലിക്സ് സിഇഒ റീഡ് ഹേസ്റ്റിംഗ്സ്, റീജെനറോൺ ഫാർമസ്യൂട്ടിക്കൽ സിഇഒ ലിയോനാർഡ് ഷ്ലീഫർ, സെയിൽസ്ഫോഴ്സ് സിഇഒ മാർക്ക് ബെനിയോഫ്, മൈക്രോസോഫ്റ്റ് സിഇഒ സത്യ നെദല്ല, ആക്ടിവിഷൻ ബ്ലിസാർഡിലെ റോബർട്ട് കോട്ടിക്, ബ്രോഡ്കോം സിഇഒ ഹോക്ക് ടാൻ എന്നിവരും വമ്പൻ പ്രതിഫലം വാങ്ങുന്ന സിഇഒമാരാണ്.

The highest-paid CEOs, including Elon Musk, Tim Cook, and Sundar Pichai, have reshaped industries and driven innovation. Their compensation reflects their monumental influence on business and technology.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version