2016 ജനുവരി 16നാണ് രാജ്യത്തെ സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്ക് ആക്കംകൂട്ടാൻ ലക്ഷ്യമിട്ടുള്ള സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതി ആരംഭിച്ചത്. അതിനാൽ ജനുവരി 16 ഇന്ത്യ ദേശീയ സ്റ്റാർട്ടപ്പ് ദിനമായി ആചരിക്കുന്നു. 2025 ജനുവരി 15 വരെ DPIIT അംഗീകരിച്ച 1.59 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകളാണ് ഇന്ത്യയിലുള്ളത്. ഇതിൽ നൂറിലധികം യൂണിക്കോണുകളും അടങ്ങുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും മൂല്യമുള്ള യൂണിക്കോണുകൾ ഏതെല്ലാമാണെന്ന് നോക്കാം.
ഫ്ലിപ്കാർട്ട് (Flipkart)
ഇ-കൊമേഴ്സ് കമ്പനി ഫ്ലിപ്കാർട്ട് (Flipkart) ആണ് ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള യൂണിക്കോൺ. 2012ലാണ് ഫ്ലിപ്കാർട്ട് യൂണിക്കോൺ പദവിയെലെത്തിയത്. നിലവിൽ 37.6 ബില്യൺ ഡോളറാണ് കമ്പനിയുടെ ആകെ മൂല്യം.
ഫോൺപേ (PhonePe)
നിലവിൽ 12 ബില്യൺ ഡോളർ മൂല്യമുള്ള ഡിജിറ്റൽ പേയ്മെന്റ്-സാമ്പത്തിക സേവന കമ്പനി PhonePe ആണ് പട്ടികയിൽ രണ്ടാമത്. 2018ലാണ് കമ്പനി യൂണിക്കോൺ ആയത്.
പോളിഗൺ (Polygon)
2021ൽ യൂണിക്കോൺ നേട്ടത്തിലെത്തിയ കമ്പനിയാണ് Polygon. ബ്ലോക്ചെയിൻ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പോളിഗണിന് നിലവിൽ പത്ത് ബില്യൺ ഡോളർ മൂല്യമുണ്ട്.
ഡ്രീം11 (Dream11)
ഫാന്റസി സ്പോർട്സ് പ്ലാറ്റ്ഫോമായ ഡ്രീം 11 (Dream11) 2019ലാണ് യൂണിക്കോൺ ആയത്. നിലവിൽ കമ്പനിയുടെ ആസ്തി എട്ട് ബില്യൺ ഡോളറാണ്.
റേസർപേ (RazorPay)
രാജ്യത്തെ പ്രമുഖ ഫിൻടെക് സ്റ്റാർട്ടപ്പ് ആയ RazorPay 2021ൽ യൂണിക്കോൺ നേട്ടം കൈവരിച്ചു. 7.5 ബില്യൺ ഡോളറാണ് കമ്പനിയുടെ നിലവിലെ മൂല്യം.
ഓല ക്യാബ്സ് (Ola Cabs)
ഓൺലൈൻ ടാക്സി പ്ലാറ്റ്ഫോമായ ഒല ക്യാബ്സ് (Ola Cabs) 2014ൽ യൂണിക്കോൺ നേട്ടത്തിലെത്തി. അതിവേഗം ഇന്ത്യയിൽ പടർന്ന കമ്പനിക്ക് നിലവിൽ 7.3 ബില്യൺ മൂല്യമുണ്ട്.
ക്രെഡ് (CRED)
നിലവിൽ 6.4 ബില്യൺ ഡോളർ മൂല്യമുള്ള ഫിൻടെക് പ്ലാറ്റ്ഫോമാണ് ക്രെഡ് (CRED). 2021ലാണ് കമ്പനി യൂണിക്കോൺ നേട്ടം സ്വന്തമാക്കിയത്.
പോസ്റ്റ്മാൻ (Postman)
എപിഐ ഡെവലപ്മെന്റ്, ടെസ്റ്റിങ് പ്ലാറ്റ്ഫോമായ പോസ്റ്റ്മാൻ (Postman) നിലവിൽ 5.6 ബില്യൺ ഡോളർ ആസ്തിയുള്ള കമ്പനിയാണ്. 2020ലാണ് കമ്പനി യൂണിക്കോൺ ആയത്.
ഐസർട്ടിസ് (Icertis)
2019ൽ യൂണിക്കോൺ നേട്ടത്തിലെത്തിയ Icertis ഒരു സോഫ്റ്റ് വെയർ കമ്പനിയാണ്. അഞ്ച് ബില്യൺ ഡോളറാണ് കമ്പനിയുടെ നിലവിലെ മൂല്യം.
പൈൻ ലാബ്സ് (Pine Labs)
അഞ്ച് ബില്യൺ ഡോളർ ആസ്തിയുള്ള Pine Labs ഒരു മെർച്ചന്റ് പേയ്മെന്റ് സൊല്യൂഷൻ പ്രൊവൈഡർ ആണ്. ഫിൻ ടെക് മേഖലയിലുള്ള ഈ കമ്പനി 2021ലാണ് യൂണിക്കോൺ ആയത്.
Explore India’s top 10 most valuable startups in 2025, from Flipkart to Pine Labs. Learn about their achievements, valuations, and contributions to innovation and technology.