ഗർഭാവസ്ഥയിൽ ഗർഭസ്ഥ ശിശുവിന്റെ വളർച്ചയും വികാസവും നിരീക്ഷിക്കാൻ ഉപയോഗിക്കുന്നതിൽ പ്രധാനമാണ് ലേറ്റ് പ്രെഗ്നൻസി അഥവാ ഗ്രോത്ത് സ്കാൻ. പ്രസവത്തോട് അടുക്കുന്ന സമയത്താണ് ഈ സ്കാൻ ചെയ്യേണ്ടത്. ഗർഭകാലത്തിന്റെ 32 ആഴ്ചയ്ക്ക് ശേഷം ചെയ്യുന്ന ലേറ്റ് പ്രെഗ്നൻസി സ്കാനിലൂടെ ഗർഭസ്ഥ ശിശുവിന്റെ വളർച്ച, ഭാരം, പൊസിഷൻ തുടങ്ങിയവ അറിയാനാകും.

ഗർഭസ്ഥ ശിശുവിന്റെ ഗർഭപാത്രത്തിലുള്ള കിടപ്പ് അറിയുകയാണ് ഗ്രോത്ത് സ്കാനിന്റെ പ്രധാന ലക്ഷ്യം. ഇതിലൂടെ കുട്ടിയുടെ തലഭാഗം താഴോട്ടാണോ അതോ മുകളിലോട്ടാണോ എന്നറിയാനാകും. 36 ആഴ്ച വരെ ഗർഭസ്ഥ ശിശുവിന്റെ പൊസിഷൻ മാറാം. ലേറ്റ് പ്രഗ്നൻസി സമയത്ത് ഗർഭസ്ഥ ശിശു ഗർഭപാത്രത്തിന്റെ വലിപ്പത്തിനേക്കാൾ വളർച്ചയെത്തിയിട്ടുണ്ടാകും. പ്രാരംഭഘട്ടത്തിലെ സ്കാനിങ്ങുകളിൽ ഉള്ളത്ര അംഗവൈകല്യങ്ങൾ തിരിച്ചറിയാൻ ആകില്ലെങ്കിലും ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിൽ വെള്ളം കെട്ടുക, കിഡ്നി പ്രവർത്തനത്തിലെ പ്രശ്നങ്ങൾ തുടങ്ങിയവ ലേറ്റ് സ്കാനിൽ കണ്ടെത്താനാകും. അത്കൊണ്ട് മുൻപത്തെ സ്കാനിങ്ങുകളിൽ കണ്ടുപിടിക്കാനാവാത്ത എന്തെങ്കിലും പ്രശ്നങ്ങൾ ഗർഭസ്ഥ ശിശുവിന് ഉണ്ടായിട്ടുണ്ടോ എന്നറിയാൻ ഗ്രോത്ത് സ്കാൻ സഹായിക്കും.

എന്നാൽ വൈകല്യങ്ങളേക്കാൾ ഉപരി കുട്ടിയുടെ വളർച്ച തന്നെയാണ് ലേറ്റ് പ്രഗ്നൻസി സ്കാനിൽ പ്രധാനം. കുട്ടിയുടെ വളർച്ച കുറവാണെങ്കിൽ അതിനർത്ഥം കുട്ടി ഗർഭപാത്രത്തിൽ സുരക്ഷിതമായ അവസ്ഥയിലല്ല എന്നാണ്. ഇങ്ങനെ വരുന്ന സാഹചര്യത്തിൽ കുട്ടിയെ പുറത്തെടുത്ത് ഇൻക്യുബേറ്ററിന്റെ സഹായത്തോടെ മാത്രമേ കുട്ടിയെ സുരക്ഷിതമാക്കാൻ കഴിയൂ. എന്നാൽ കുട്ടിയെ എടുക്കുന്നത് നേരത്തെയായിപ്പോയാലും അത് ആരോഗ്യപ്രശ്നങ്ങൾ മുതൽ മരണത്തിൽ വരെ എത്തിക്കാം. അത് കൊണ്ട് എപ്പോൾ കുട്ടിയെ പുറത്തെടുക്കണം എന്ന തീരുമാനം കൃത്യമായിരിക്കണം. അതിന് ഈ അൾട്രാ സൗണ്ടിലെ ഡോപ്ലർ സ്കാൻ വളരെ ഉപകാരപ്രദമാണ്. ആരോഗ്യകാരണങ്ങൾ കുട്ടിയെ വലിയ തോതിൽ ബാധിക്കുകയാണെങ്കിൽ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കേണ്ടതായി വരും.

ഇങ്ങനെ എപ്പോഴാണ് കുട്ടിയെ പുറത്തെടുക്കണ്ടത് എന്നും പ്രസവം എപ്പോഴായിരിക്കണം എന്നുമുള്ള തീരുമാനത്തിൽ എത്താൻ ലേറ്റ് പ്രഗ്നൻസി സ്കാൻ അത്യാവശ്യമാണ്. 

A late pregnancy or growth scan monitors the fetus’s growth, weight, and position after 32 weeks of pregnancy. It helps detect potential health issues and guides decisions on delivery timing.

Share.
Leave A Reply

Exit mobile version