ഉത്തർപ്രദേശിൻ്റെ വികസനം ത്വരിതപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി പ്രയാഗ് രാജ്, വാരണാസി തുടങ്ങിയ ഏഴ് ജില്ലകൾ ഉൾക്കൊള്ളുന്ന പ്രത്യേക ‘വിശുദ്ധ നഗരം’ സൃഷ്ടിക്കാൻ യോഗി ആദിത്യനാഥ് സർക്കാർ തീരുമാനം. 22,000 ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ച പ്രദേശത്താണ് പദ്ധതി നടപ്പാക്കുക. ഇതിന്റെ ഭാഗമായി വാരണാസിയും പ്രയാഗ്രാജും സംയോജിപ്പിച്ച് പ്രാദേശിക വികസന അതോറിറ്റി രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സർക്കാർ. മതപരമായ വളർച്ചയുടെ കേന്ദ്രമായി പ്രദേശം വികസിപ്പിക്കും.
മതവളർച്ചയ്ക്കൊപ്പം അത്യാധുനിക സാങ്കേതിക വിദ്യകൾകൂടി സജ്ജീകരിക്കുന്ന ഈ പ്രദേശങ്ങളിൽ വ്യവസായ മേഖലകളും വിജ്ഞാന പാർക്കുകളും കൊണ്ടുവരും. പ്രദേശവാസികൾക്ക് ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വികസനത്തിലൂടെ സാധ്യമാകും. 2047 ഓടെ ഇന്ത്യയെ 30 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയാക്കാനുള്ള പദ്ധതിക്ക് NITI ആയോഗ് രൂപം നൽകിയിട്ടുണ്ട്. ഈ സാമ്പത്തിക ലക്ഷ്യം കൈവരിക്കുന്നതിൻ്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും നിരവധി പ്രാദേശിക വികസന പരിപാടികൾ രൂപീകരിക്കാൻ കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.
ഇതിൻ്റെ ഭാഗമായാണ് വാരണാസിയുടേയും പ്രയാഗ്രാജിന്റേയും മതപരവും ചരിത്രപരവുമായ പ്രാധാന്യം പരിഗണിച്ച് ആദ്യഘട്ടത്തിൽ പ്രാദേശിക വികസന അതോറിറ്റി സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്തത്. കമ്മിഷൻ്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഭവന വികസനത്തിനുള്ള നിർദേശങ്ങളും തയാറാക്കിയിട്ടുണ്ട്.
Discover the Uttar Pradesh government’s ambitious plan to create a 22,000 sq. km Varanasi-Prayagraj religious region, merging cultural, industrial, and technological growth.