പാകിസ്താന്റെ പുതിയ ഉപഗ്രഹം ചൈനയിൽ നിന്നും കഴിഞ്ഞ ദിവസം വിക്ഷേപിച്ചിരുന്നു. PRSC-EO1 എന്ന പേരിലുള്ള ഉപഗ്രഹമാണ് പാകിസ്താൻ ചൈനയിലെ ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ നിന്നും വിക്ഷേപിച്ചത്. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട രസകരമായ മറ്റൊരു കാര്യമാണ് നെറ്റിസൺസിന് ഇടയിലെ സംസാരവിഷയം.

പാകിസ്താൻ്റെ ഉപഗ്രഹം കാഴ്ചയിൽ ഒരു വാട്ടർ ടാങ്ക് പോലെയുണ്ട് എന്നാണ് സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറയുന്നത്.

ഉപഗ്രഹത്തിന്റെ ചിത്രങ്ങൾ സഹിതം സമൂഹമാധ്യമമായ എക്സിൽ പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് രാജ്യത്തിന്റെ ബഹിരാകാശ നേട്ടത്തെക്കുറിച്ച് പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിൽ കമന്റുകളായും പോസ്റ്റ് ഷെയർ ചെയ്തുമാണ് നെറ്റിസൺസ് വാട്ടർ ടാങ്ക് ട്രോളുകളുമായി എത്തിയിരിക്കുന്നത്.

പാകിസ്താൻ വിക്ഷേപിച്ച റോക്കറ്റിൻ്റെ ആകൃതിയും വെള്ള പെയിന്റടിച്ച വാട്ടർ ടാങ്കിന്റെ ചിത്രവും സഹിതവും നിരവധി ട്രോളുകൾ ഷെയർ ചെയ്യപ്പെടുന്നുണ്ട്.
Pakistan launched its satellite PRSC-EO1 from China’s Jiuquan Satellite Launch Center, but the event took a humorous turn as netizens trolled its design, comparing it to a water tank.