ഡോണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക പ്രതിനിധിയായി ചടങ്ങിൽ പങ്കെടുത്തത് ‘വലിയ അഭിമാനമാണ്’ എന്ന് ജയശങ്കർ ട്വിറ്ററിൽ കുറിച്ചു. പതിവ് പ്രോട്ടോക്കോൾ മാറ്റിവെച്ച്, മുൻനിരയിലാണ് ജയശങ്കറിന് വൈറ്റ് ഹൗസിൽ ഇരിപ്പടം ഒരുങ്ങിയത്. പ്രമുഖ അന്താരാഷ്ട്ര വ്യക്തികളോടൊപ്പം ആദ്യ നിരയിൽ തന്നെയാണ് ജയശങ്കർ ഇരുന്നത്.പുതിയ യുഎസ് പ്രസിഡന്റിന് പ്രധാനമന്ത്രി മോദിയുടെ ഒരു കത്തും കൈമാറിയെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ ആദ്യ നിരയിൽ ഇരിക്കുന്ന പ്രശസ്ത അന്താരാഷ്ട്ര വ്യക്തികളിൽ ഒരാളായിരുന്നു എസ്. ജയശങ്കർ.

“വാഷിങ്ടൺ ഡിസിയിൽ നടന്ന  47-ാമത് അമേരിക്കൻ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വിദേശകാര്യ മന്ത്രിയായും പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധിയുമായ് ഇന്ത്യയെ പ്രതിനിധീകരിക്കാൻ സാധിച്ചത് വലിയൊരു അഭിമാനമാണ്.” X പ്ലാറ്റ്ഫോേമിൽ അദ്ദേഹം കുറിച്ചു.
 പ്രസിഡൻറ് ഡോണാൾഡ് ജെ. ട്രംപും വൈസ് പ്രസിഡൻറ് ജെ.ഡി. വാൻസും പങ്കെടുത്ത സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ കഴിയുന്നത് മഹത്തായ അഭിമാനമാണെന്ന് ജയശങ്കർ കൂട്ടിച്ചേർത്തു.തുടർന്ന് നടന്ന ഉദ്ഘാടന ആഘോഷങ്ങളിലും അദ്ദേഹം പങ്കെടുത്തു.

പ്രസിഡന്റ് ട്രംപിന്റെ ഭരണകൂടത്തിലെ പ്രധാന അംഗങ്ങളെയും അദ്ദേഹം കണ്ടു. യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിന്റെ 56-ാമത്തെ സ്പീക്കർ മൈക്ക് ജോൺസനെയും, സെനറ്റ് മേജോറിറ്റി ലീഡർ ജോൺ തൂണെയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ട്രംപിന്റെ ഭരണകൂടത്തിൽ എഫ്ബിഐ ഡയറക്ടറായി നാമനിർദ്ദേശം ചെയ്ത കാഷ് പട്ടേലിനെയും അദ്ദേഹം കണ്ടുമുട്ടി.അർജൻറീന പ്രസിഡൻറ് ജാവിയർ മിലെയെ, സംരംഭകനായ വിവേക് രാമസ്വാമി എന്നിവരുമായി ജയശങ്കർ  ചർച്ച നടത്തി.  

കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ ജയശങ്കറുടെ അമേരിക്കൻ സന്ദർശനത്തിന്റെ രണ്ടാമത്തേതായിരുന്നു ഇത്. ഡിസംബർ അവസാനത്തിൽ ഡെൽഹിയിൽ നിന്നുള്ള ഒരു ഔട്ട്‌റീച്ചിന്റെ ഭാഗമായി അദ്ദേഹം അമേരിക്കയിലെ പുതിയ ഭരണകൂട ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Quad-നെ കുറിച്ചുള്ള പ്രധാന ചർച്ചകൾ
ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി,ക്വാഡ് ജയശങ്കറുടെ കൂടിക്കാഴ്ചകളിൽ പ്രധാന വിഷയം ആയിരുന്നു. ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെനി വോങുമായും ജപ്പാൻ വിദേശകാര്യ മന്ത്രി ടകേഷി ഇവായയുമായും വാഷിംഗ്ടൺ ഡിസിയിൽ നടന്ന ചർച്ചയിൽ അദ്ദേഹം ക്വാഡിനെ പരാമർശിച്ചു.ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ് അഥവാ QUAD എന്നത്  ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ്. അംഗരാജ്യങ്ങൾ തമ്മിലുള്ള ചർച്ചകൾക്കായാണ് ഇത് തുടക്കമിട്ടത്.

പ്രധാനമന്ത്രിയുടെ പ്രത്യേക ദൂതന്മാരെ സത്യപ്രതിജ്ഞാ ചടങ്ങുകളിൽ പങ്കെടുക്കാൻ അയക്കുന്നത് സാധാരണയാണ്.

2023 മെയ് മാസത്തിൽ നൈജീരിയൻ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പങ്കെടുത്തിരുന്നു. 2023 നവംബറിൽ മാലിദ്വീപ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ മന്ത്രി കീറൺ റിജിജുവും പങ്കെടുത്തു.

2024 ഒക്ടോബറിൽ ഇന്തോനേഷ്യയുടെ പ്രസിഡന്റിന്റെയും മെക്സിക്കോയുടെ പ്രസിഡന്റിന്റെയും സത്യപ്രതിജ്ഞാ ചടങ്ങിൽ വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിട്ട പങ്കെടുത്തു. 2022 ജൂലൈയിൽ ഇറാനിയൻ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ റോഡ് ട്രാൻസ്പോർട്ട് മന്ത്രിയായിരുന്ന നിതിൻ ഗഡ്കരിയും പങ്കെടുത്തിരുന്നു.

External Affairs Minister S. Jaishankar attended Donald Trump’s inauguration as India’s special envoy, symbolizing stronger India-US diplomatic ties and global outreach.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version