വാഷിംഗ്ടൺ ഡിസിയിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സ്ഥാനാരോഹണത്തിനായി സന്നിഹിതരായി ടെക് കോടീശ്വരന്മാരും ഉന്നത നേതാക്കളും. സ്പേസ് എക്സ്-ടെസ്ല സിഇഒ ഇലോൺ മസ്ക്, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, ആപ്പിൾ സിഇഒ ടിം കുക്ക്, മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ തുടങ്ങിയ പ്രമുഖരാണ് സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുത്തത്. മീഡിയ ടൈക്കൂൺ റൂപർട്ട് മർഡോക്ക്, ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാൻ്റിനോ, മുൻ യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവരും ട്രംപിന്റെ സ്ഥാനാരോഹണത്തിൽ വിശിഷ്ടാതിഥികളായി.
ട്രംപിൻ്റെ ആദ്യ ഭരണകാലയളവിൽ കാലാവസ്ഥാ വ്യതിയാനവും കുടിയേറ്റവും സംബന്ധിച്ച വിഷയങ്ങളിൽ ഈ പ്രമുഖർക്ക് പലർക്കും ഉണ്ടായിരുന്ന വിമർശനങ്ങളാണ് ഈ ഒത്തുചേരലിനെ ശ്രദ്ധേയമാക്കുന്നത്.ട്രംപിൻ്റെ പ്രചാരണത്തിനായി മസ്ക് ഏകദേശം 300 മില്യൺ ഡോളർ സംഭാവന നൽകിയതായി റിപ്പോർട്ടുണ്ട്.
ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാനും ചടങ്ങിൽ സന്നിഹിതനായി. രണ്ട് രാഷ്ട്രീയ പാർട്ടികൾക്കും ആൾട്ട്മാൻ വൻ തുക സംഭാവന നൽകിയിരുന്നു. ഇലോൺ മസ്ക് ഉൾപ്പെടെയുള്ള ചില ഭരണസമിതി അംഗങ്ങൾ ക്യാപിറ്റോൾ മന്ദിരത്തിൽ ട്രംപിനൊപ്പം ചേർന്നു.
High-profile tech billionaires and global leaders, including Elon Musk and Jeff Bezos, attended Donald Trump’s inauguration. A shift in Big Tech-government relations?