കണക്റ്റ്ഡ് ഇ-ത്രീവീലറുമായി ടിവിഎസ് മോട്ടോർ കമ്പനി. TVS King EV MAX എന്ന ഇലക്ട്രിക് ത്രീവീലറാണ് കമ്പനി ലോഞ്ച് ചെയ്തത്. നിലവിലെ പാരിസ്ഥിതിക അവസ്ഥയ്ക്കായി രൂപകൽപന ചെയ്ത കിങ് ഇവി മാക്സ് ഇന്ത്യയിലെ ആദ്യത്തെ ബ്ലൂടൂത്ത് കണക്ക്റ്റഡ് ഇലക്ട്രിക് ത്രീവീലറാണെന്ന് കമ്പനി അവകാശപ്പെടുന്നു.

2,95,000 രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ഒറ്റ ചാർജിൽ 179 കിലോമീറ്റർ ദൂരം വരെ ഇ-ത്രീവീലറിന് ഓടാനാകും. അതുകൊണ്ട് തന്നെ നഗരസഞ്ചാരത്തിന് അനുയോജ്യമാണിത്. ഇതിനുപുറമേ ഇവി ബാറ്ററിക്ക് 6 വർഷം അല്ലെങ്കിൽ 150,000 കിലോമീറ്റർ വാറന്റിയും കമ്പനി ഉറപ്പുനൽകുന്നു. ടിവിഎസ് SmartXonnect™ ഉപയോഗിച്ചാണ് ഇ-ത്രീവീലർ കണക്റ്റ് ചെയ്യാനാകുക. ഇതിലൂടെ നാവിഗേഷൻ, മറ്റ് വിവരങ്ങൾ തുടങ്ങിയവ അറിയാം. lithium-ion 51.2V LFP ബാറ്ററിയാണ് കിങ് ഇവി മാക്സിന്റെ സവിശേഷത. വാഹനം പെട്ടെന്ന് ചാർജ് ചെയ്യാൻ ഇത് സഹായിക്കുമെന്ന് കമ്പനി പറയുന്നു. 0-80 ശതമാനം ചാർജ് എത്താൻ രണ്ടേകാൽ മണിക്കൂറും ഫുൾചാർജ് ആവാൻ 3.5 മണിക്കൂറും എടുക്കും.
Discover the TVS King EV MAX, India’s first Bluetooth-connected electric three-wheeler. With a 179 km range, advanced features, and eco-friendly design, it sets new standards in urban mobility.