ഇന്ത്യയിലെ ആദ്യ ഫ്ലയിങ് ടാക്സി അവതരിപ്പിച്ച് ബെംഗളൂരു ആസ്ഥാനമായുള്ള എയ്റോസ്പേസ് സ്റ്റാർട്ടപ്പ് സർള ഏവിയേഷൻ (Sarla Aviation). ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിലാണ് സർള ഏവിയേഷൻ ഇലക്ട്രിക് ഫ്ലയിങ് ടാക്സിയായ ശൂന്യ (Shunya) അവതരിപ്പിച്ചത്. ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ്– ലാൻഡിങ് (eVTOL) വിഭാഗത്തിൽപ്പെടുന്ന ശൂന്യ 2028ഓടെ രാജ്യത്ത് അവതരിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
ആറ് യാത്രക്കാരെ വഹിക്കാനുള്ള ശേഷിയും പരമാവധി 680 കിലോഗ്രാം പേലോഡും വഹിക്കാവുന്ന എയർടാക്സിയുടെ പ്രോട്ടോടൈപ്പ് മോഡലാണ് കമ്പനി പ്രദർശനത്തിന് എത്തിച്ചത്. ഈ എയർടാക്സിക്ക് 250 കിലോമീറ്റർ ആണ് പരമാവധി വേഗത.
20 മുതൽ 30 കിലോമീറ്റർ വരെയുള്ള ഹ്രസ്വദൂര യാത്രകൾക്കായാണ് ശൂന്യ രൂപകൽപന ചെയ്യപ്പെട്ടിരിക്കുന്നത്. ഇരുവശത്തുനിന്നും ആക്സസ് ചെയ്യാവുന്ന റൂം ലോഡിംഗ് ഏരിയയോട് കൂടിയുള്ള ഡിസൈൻ എയർടാക്സികളെ പുതിയ നിലവാരത്തിലേക്ക് ഉയർത്തുമെന്ന് കമ്പനി അവകാശപ്പെടുന്നു.
Sarla Aviation introduces ‘Shunya,’ India’s first eVTOL air taxi, offering a sustainable solution to urban traffic with a speed of 250 km/h, six-passenger capacity, and plans for expansion by 2028.