കാസർകോട്-തിരുവനന്തപുരം ആറ് വരി ദേശീയ പാതയുടെ നിർമാണം ഈ വർഷം അവസാനം പൂർത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഗതാഗത മേഖലയിലെ വളർച്ചയ്ക്കൊപ്പം കേരളത്തിലെ ടൂറിസം സാധ്യതകളെക്കൂടി മാറ്റിമറിക്കാൻ പ്രാപ്തിയുള്ളതാണ് ഈ ഹൈവേ പദ്ധതി. 600 കിലോമീറ്ററിൽ അധികം നീളുന്ന പാത തലസ്ഥാനവും കാസർകോടും തമ്മിലുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കും. ദേശീയ പാതയ്ക്കൊപ്പം മലയോര പാതയും തീരദേശ പാതയും പൂർത്തിയാകുന്നതോടെ കേരളത്തിന്റെ അടിസ്ഥാന സൗകര്യം ഉയരും. ഇത് ടൂറിസം മേഖലയിലും ഗണ്യമായ മാറ്റങ്ങളുണ്ടാക്കും.
യാത്രക്കാരുടെ സൗകര്യാർത്ഥം തീരദേശ ഹൈവേയിലെ ഓരോ 50 കിലോമീറ്ററിലും വിശ്രമസ്ഥലങ്ങൾ പോലുള്ള സൗകര്യങ്ങളും ഹൈവേ നിർമാണത്തിനൊപ്പം ഒരുങ്ങും. കേരളത്തിന്റെ രണ്ട് അറ്റങ്ങളിലുള്ള ജില്ലകളെ നേരിട്ട് ബന്ധിപ്പിക്കുന്നതിലൂടെ പുതിയ ടൂറിസം സാധ്യതകളും ട്രാവൽ സർക്യൂട്ടുകളും ആരംഭിക്കാനാണ് സംസ്ഥാന ടൂറിസം വകുപ്പിന്റെ തീരുമാനം. കാസർകോട്ടെ പൈതൃക കോട്ടകൾ മുതൽ തിരുവനന്തപുരത്തെ സാംസ്കാരിക കേന്ദ്രങ്ങൾ വരെയുള്ള വൈവിധ്യം നിറഞ്ഞ ടൂറിസം മേഖലകളിലേക്ക് യാത്ര എളുപ്പമാക്കും എന്നതാണ് പ്രധാന നേട്ടം. ഇതിലൂടെ ആഭ്യന്തര-അന്താരാഷ്ട്ര സഞ്ചാരികളെ കൂടുതൽ ആകർഷിക്കാനാകും.
The Kasaragod-Thiruvananthapuram National Highway, set to be completed this year, promises reduced travel time, enhanced infrastructure, and boosted tourism in Kerala.