ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ മില്യണയറായി മലയാളി. മില്ലേനിയം മില്യണയർ നറുക്കെടുപ്പിലെ ഒരു മില്യൺ ഡോളറാണ് (8,64,06,650 രൂപ) മലയാളിയെ തേടിയെത്തിയിരിക്കുന്നത്. കേരളത്തിൽ ഒപ്റ്റിക്കൽ, റീട്ടെയിൽ ഷോപ്പ് ഉടമയായ സഹീർസുൽത്ത അസഫലിയെ തേടിയാണ് ഭാഗ്യമെത്തിയിരിക്കുന്നത്. അസഫലി ഡിസംബർ 20ന് ഓൺലൈനിൽ വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. സീരീസ് 487ലെ 4031 നമ്പറിലുള്ള ടിക്കറ്റാണ് സഹീർസുൽത്ത അസഫലിയെ വിജയിയിയാക്കിയത്. വിജയം പ്രതീക്ഷിച്ചിരുന്നില്ല എന്നും ഒരുപാട് സന്തോഷമുണ്ട് എന്നും അദ്ദേഹം പ്രതികരിച്ചു. 1999ൽ മില്ലേനിയം മില്യണയർ ആരംഭിച്ചതിനുശേഷം സമ്മാനം സ്വന്തമാക്കുന്ന 245-ാമത്തെ ഇന്ത്യക്കാരനാണ് അസഫലി.

ആഢംബര വാഹനങ്ങളും ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയത്തിൽ സമ്മാനമായി നൽകാറുണ്ട്. ഇത്തവണത്തെ ബിഎംഡബ്ല്യു എഫ് 900 ജിഎസ് മോട്ടോർബൈക്ക് നേടിയിരിക്കുന്നതും മലയാളിയാണ്. ദുബായിൽ ഡിസൈനറായി ജോലി ചെയ്യുന്ന സുജിത്ത് പനക്കൽ ആണ് ബിഎംഡബ്ല്യു എഫ് 900 ജിഎസ് മോട്ടോർ ബൈക്ക് സമ്മാനം നേടിയിരിക്കുന്നത്. കഴിഞ്ഞ 18 വർഷമായി യുഎഇയിൽ താമസിക്കുന്ന സുജിത്ത് 15 വർഷമായി നറുക്കെടുപ്പിൽ സ്ഥിരമായി പങ്കെടുക്കുന്ന വ്യക്തിയാണ്.

A Malayali, Zaheersulta Asafali, has won $1 million in the Dubai Duty Free Millennium Millionaire draw. In addition, Sujith Panakkal, another Malayali, wins a BMW F 900 GS motorbike. Read more about these lucky winners.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version