യുഎസ്സുമായി $600 ബില്യൺ നിക്ഷേപത്തിന് സൗദി

യുഎസ്-സൗദി നിക്ഷേപങ്ങളും വ്യാപാരവും വികസിപ്പിക്കുമെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ. രണ്ടാം വട്ടവും യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തിയ ഡൊണാൾഡ് ട്രംപിനെ അഭിനന്ദിക്കാനായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം നിക്ഷേപവും വ്യാപാരവും സംബന്ധിച്ച പ്രതീക്ഷകൾ പങ്കുവെച്ചത്.

വരുന്ന നാലുവർഷത്തിനുള്ളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപ, വ്യാപാര രംഗം 600 ബില്യൺ ഡോളറായി വികസിപ്പിക്കുമെന്നും മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.

അമേരിക്കയുടെ ഊർജ, സുരക്ഷാ രംഗത്തെ സുപ്രധാന പങ്കാളിയാണ് സൗദി അറേബ്യ. 2017ൽ ആദ്യ തവണ പ്രസിഡന്റായ ശേഷം ട്രംപ് നടത്തിയ ആദ്യ വിദേശ പര്യടനം സൗദി തലസ്ഥാനമായ റിയാദിലേക്കായിരുന്നു.

ട്രംപ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറിയ ശേഷവും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ഓർഗനൈസേഷനിലൂടെ നിരവധി നിക്ഷേപ, നിർമാണ സഹകരണ പദ്ധതികൾ സൗദി അറേബ്യയുമായി ചേർന്ന് നടപ്പിലാക്കിയിട്ടുണ്ട്. സൗദി അറേബ്യയ്ക്ക് ട്രംപിന്റ മരുമകൻ ജരേഡ് കുഷ്‌നറുമായും നിരവധി പങ്കാളിത്ത, നിക്ഷേപ കരാറുകളുണ്ട്.

Saudi Crown Prince Mohammed bin Salman announces a $600 billion investment in the U.S. over four years, aiming to strengthen economic ties and diversify Saudi Arabia’s economy under Vision 2030.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version